ഐഎസ്എൽ 2025-26: സീസൺ വിശേഷങ്ങളും നിലവിലെ പോയിന്റ് പട്ടികയും
നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഫെബ്രുവരി 14-നാണ് ഇന്ത്യൻ സൂപ്പർ ലീഗ് (ISL) 2025-26 സീസണിന് തുടക്കമായത്. 14 ടീമുകൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ടൂർണമെന്റിൽ ചില സുപ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സീസൺ ചുരുക്കിയ സാഹചര്യത്തിൽ പതിവ് പ്ലേ-ഓഫ് മത്സരങ്ങൾ ഒഴിവാക്കി. ലീഗ് ഘട്ടം അവസാനിക്കുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തുന്ന ടീമിനെ ചാമ്പ്യനായി പ്രഖ്യാപിക്കും. കൂടാതെ, ലീഗ് ഘട്ടത്തിൽ ഏറ്റവും താഴെ ഫിനിഷ് ചെയ്യുന്ന ടീം ഇന്ത്യൻ ഫുട്ബോൾ ലീഗിലേക്ക് (IFL) തരംതാഴ്ത്തപ്പെടും.
ബംഗളൂരു എഫ്‌സി (BFC) – കേരള ബ്ലാസ്റ്റേഴ്‌സ് (KBFC) മത്സരത്തിന് ശേഷമുള്ള നിലവിലെ പോയിന്റ് പട്ടിക താഴെ നൽകുന്നു:
| സ്ഥാനം | ടീം | മത്സരങ്ങൾ | ജയം | സമനില | തോൽവി | ജിഡി | പോയിന്റ് |
|---|---|---|---|---|---|---|---|
| 1 | മുംബൈ സിറ്റി എഫ്‌സി | 8 | 5 | 3 | 0 | 5 | 18 |
| 2 | ജംഷഡ്പൂർ എഫ്‌സി | 8 | 4 | 3 | 1 | 5 | 15 |
| 3 | ഈസ്റ്റ് ബംഗാൾ | 8 | 4 | 2 | 1 | 14 | 14 |
| 4 | മോഹൻ ബഗാൻ | 7 | 4 | 2 | 1 | 11 | 14 |
| 5 | ബംഗളൂരു എഫ്‌സി | 8 | 4 | 2 | 2 | 4 | 14 |
| 6 | എഫ്‌സി ഗോവ | 8 | 3 | 4 | 1 | 3 | 13 |
| 7 | പഞ്ചാബ് എഫ്‌സി | 6 | 3 | 2 | 1 | 4 | 11 |
| 8 | സ്‌പോർട്ടിങ് ക്ലബ് ഡൽഹി | 7 | 2 | 2 | 3 | -1 | 8 |
| 9 | ഇന്റർ കാശി | 7 | 2 | 2 | 3 | -2 | 8 |
| 10 | നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി | 7 | 1 | 3 | 3 | -8 | 6 |
| 11 | ഒഡീഷ | 6 | 1 | 2 | 3 | -4 | 5 |
| 12 | ചെന്നൈയിൻ | 7 | 1 | 2 | 3 | -5 | 5 |
| 13 | കേരള ബ്ലാസ്റ്റേഴ്‌സ് | 8 | 1 | 1 | 6 | -8 | 4 |
| 14 | മുഹമ്മദൻ സ്പോർട്ടിങ് | 6 | 0 | 0 | 6 | -16 | 0 |
പ്രസിദ്ധീകരിച്ച തീയതി: മാർച്ച് 25, 2026

