close
ഞായറാഴ്‌ച, ഏപ്രിൽ 26
Advertisement

ബെംഗളൂരു എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിലുള്ള ഇന്ത്യൻ സൂപ്പർ ലീഗ് മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. ബെംഗളൂരു ശ്രീ കണ്ടീരവ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ഇരു ടീമുകൾക്കും നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നുപോലും ഗോളാക്കി മാറ്റാൻ അവർക്കായില്ല.

കഴിഞ്ഞ മത്സരത്തിൽ സ്വന്തം തട്ടകത്തിൽ വലിയ പ്രതീക്ഷയോടെ ഇറങ്ങിയ ബെംഗളൂരു എഫ്സിക്ക് ഈ സമനില തിരിച്ചടിയായിരിക്കുകയാണ്. മത്സരത്തിൽ ഒരു പോയിന്റ് മാത്രം ലഭിച്ചത് ടീമിന്റെ കിരീട പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്. ഇനി മൂന്ന് മത്സരങ്ങൾ മാത്രം ബാക്കി നിൽക്കെ, പോയിന്റ് പട്ടികയിൽ ഒന്നാമതുള്ള മോഹൻ ബഗാനേക്കാൾ നാല് പോയിന്റ് പിന്നിലാണ് ഇപ്പോൾ ബെംഗളൂരു.

മുംബൈ സിറ്റി എഫ്സിയെ സംബന്ധിച്ചിടത്തോളം ഈ സമനില വലിയൊരു നഷ്ടമായി. നിലവിൽ മോഹൻ ബഗാനേക്കാൾ ഒരു പോയിന്റ് മാത്രം പിന്നിലാണ് മുംബൈ സിറ്റി നിൽക്കുന്നത്. 14,500-ഓളം കാണികൾ ആവേക്ഷത്തോടെ കാത്തിരുന്ന മത്സരത്തിൽ ഫിനിഷിംഗിലെ പോരായ്മകളാണ് ഇരു ടീമുകളെയും സമനിലയിൽ തളച്ചത്.

Advertisement

Read Also:  ജർമ്മൻ കപ്പ് ഫുട്ബോൾ: അവസാന നിമിഷ ഗോളിൽ സ്റ്റട്ട്ഗാർട്ട് ഫൈനലിൽ
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.