close
തിങ്കളാഴ്‌ച, മെയ്‌ 25
Advertisement

ഫിലാഡൽഫിയ യൂണിയനെതിരായ മേജർ ലീഗ് സോക്കർ മത്സരത്തിനിടെ ഇന്റർ മിയാമി താരം ലയണൽ മെസ്സിക്ക് പരിക്കേറ്റു. മത്സരത്തിന്റെ 73-ാം മിനിറ്റിൽ ഇടതുകാലിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് മെസ്സി തന്നെ ഗ്രൗണ്ടിൽ നിന്ന് മാറാൻ ആവശ്യപ്പെടുകയായിരുന്നു. മൈതാനം വിട്ട ഉടൻ തന്നെ അദ്ദേഹം ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. മത്സരത്തിൽ ഇന്റർ മിയാമി 6-4 എന്ന സ്കോറിന് വിജയിച്ചു.

മെസ്സിയുടെ പരിക്കിന്റെ ഗൗരവത്തെക്കുറിച്ച് ഇന്റർ മിയാമി അധികൃതർ ഔദ്യോഗികമായി ഒന്നും വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ലോകകപ്പിന് തൊട്ടുമുമ്പുള്ള ഈ പരിക്കിനെ ഫുട്ബോൾ ലോകം ആശങ്കയോടെയാണ് നോക്കുന്നത്. ജൂൺ 11-ന് മെക്സിക്കോ സിറ്റിയിൽ ലോകകപ്പ് ആരംഭിക്കാനിരിക്കെ, നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ കുപ്പായത്തിൽ മെസ്സി ഉണ്ടാകുമോ എന്ന ആശങ്ക ആരാധകർക്കിടയിലുണ്ട്.

ജൂൺ 16-ന് അൾജീരിയക്കെതിരെയാണ് അർജന്റീനയുടെ ആദ്യ മത്സരം. അർജന്റീന ലോകകപ്പ് സ്ക്വാഡിനെ അടുത്ത ആഴ്ച പ്രഖ്യാപിക്കാനിരിക്കെയാണ് ഈ പരിക്ക്. മെസ്സി ഇതുവരെ ലോകകപ്പിൽ കളിക്കുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇത് അദ്ദേഹത്തിന്റെ ആറാം ലോകകപ്പായിരിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. എന്തായാലും താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ വ്യക്തമാകും.

Advertisement

Read Also:  ഐഎസ്എൽ: പഞ്ചാബും മുംബൈ സിറ്റിയും നേർക്കുനേർ; കിരീടപ്പോരാട്ടം മുറുകുന്നു
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.