പുതിയ പരിശീലകനെ കണ്ടെത്തി ബയർ ലെവർകൂസൻ: കാർലെസ് മാർട്ടിനെസ് നോവൽ ചുമതലയേൽക്കും
കാസ്പർ ഹ്ജുൽമാൻഡിന് പകരക്കാരനെ കണ്ടെത്താനുള്ള നീണ്ട പരിശ്രമത്തിനൊടുവിൽ പുതിയ പരിശീലകനെ നിയമിക്കാൻ ബയർ ലെവർകൂസൻ തീരുമാനിച്ചു. ആൻഡോണി ഇരോള, ഫിലിപ്പെ ലൂയിസ് തുടങ്ങിയ പരിശീലകരെ ടീമിലെത്തിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ തീരുമാനം.
ടൗലോസ് മുൻ പരിശീലകനായ കാർലെസ് മാർട്ടിനെസ് നോവലുമായി ബയർ ലെവർകൂസൻ കരാറിലെത്തിയതായി മാധ്യമപ്രവർത്തകൻ മാറ്റിയോ മൊറെറ്റോ റിപ്പോർട്ട് ചെയ്യുന്നു. ടീമിനെ നയിക്കാൻ ഇദ്ദേഹം എത്തുന്നതോടെ ക്ലബ്ബിന്റെ പരിശീലക സ്ഥാനത്തെക്കുറിച്ചുള്ള അനിശ്ചിതത്വത്തിന് വിരാമമായി.
Advertisement

