താജിക്കിസ്ഥാനെതിരായ സൗഹൃദ മത്സരത്തിൽ ഇന്ത്യക്ക് തോൽവി
വെള്ളിയാഴ്ച തുർസുൻസോദയിലെ ടാൽകോ (TALCO) അരീനയിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരത്തിൽ ഇന്ത്യക്ക് തോൽവി. താജിക്കിസ്ഥാനെതിരെ നടന്ന ആദ്യ മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഇന്ത്യൻ ടീം പരാജയപ്പെട്ടത്.
മത്സരത്തിൽ ഷെറിഡിൻ ബോബോയെവ്, എം. കരിമോവ്, എഹ്‌സോണി പാൻഷൻബെ എന്നിവരാണ് താജിക്കിസ്ഥാൻ വേണ്ടി ഗോളുകൾ നേടിയത്. മത്സരത്തിന്റെ 88-ാം മിനിറ്റിൽ ഫ്രീ-കിക്കിലൂടെ ഫറൂഖ് ചൗധരി ഇന്ത്യയുടെ ആശ്വാസ ഗോൾ കണ്ടെത്തി.
ഖാലിദ് ജമീൽ പരിശീലിപ്പിക്കുന്ന ഇന്ത്യൻ ടീം, ലണ്ടനിൽ നടന്ന യൂണിറ്റി കപ്പ് 2026-ലെ രണ്ട് മത്സരങ്ങളിലും ഗോൾ നേടാനാവാതെ പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ താജിക്കിസ്ഥാനെതിരായ മത്സരവും നടക്കുന്നത്. ജൂൺ 9-ന് ഇതേ വേദയിൽ വെച്ച് ഇരുടീമുകളും തമ്മിലുള്ള രണ്ടാമത്തെ സൗഹൃദ മത്സരം നടക്കും.
കൂടുതൽ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ.
Published on Jun 05, 2026

