close
വ്യാഴാഴ്‌ച, ജൂൺ 11
Advertisement

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെയ്ക്ക് പിന്തുണയുമായി തിയോ ഹെർണാണ്ടസ്

റയൽ മാഡ്രിഡിൽ കിലിയൻ എംബാപ്പെ നേരിടുന്ന വിമർശനങ്ങളിൽ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് അൽ-ഹിലാൽ പ്രതിരോധ താരം തിയോ ഹെർണാണ്ടസ്.

കിലിയനുമായി തനിക്ക് നല്ല സൗഹൃദമാണുള്ളതെന്ന് മുൻ റയൽ മാഡ്രിഡ് താരം കൂടിയായ തിയോ പറഞ്ഞു. കളിക്കളത്തിന് പുറത്ത് ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. അദ്ദേഹം എത്തരത്തിലുള്ള കളിക്കാരനാണെന്ന് നമുക്കറിയാം. മികച്ച ഫുട്ബോൾ താരം, മികച്ച ക്യാപ്റ്റൻ, അദ്ദേഹത്തിന് ഞങ്ങൾ എപ്പോഴും പിന്തുണ നൽകും,” തിയോ ഹെർണാണ്ടസ് വ്യക്തമാക്കി.

ലോകത്തിലെ ഏറ്റവും മികച്ച ക്ലബ്ബ് റയൽ മാഡ്രിഡ് ആണെന്ന് താൻ എംബാപ്പെയോട് പറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദി അറേബ്യയിൽ ഇരുന്നുകൊണ്ട് താൻ റയലിന്റെ മത്സരങ്ങൾ ശ്രദ്ധിക്കാറുണ്ട്. സുഹൃത്തായ ബ്രാഹിം അവിടെ കളിക്കുന്നത് കൊണ്ടാണ് റയൽ മാഡ്രിഡിന്റെ മത്സരങ്ങൾ പിന്തുടരുന്നത്. എംബാപ്പെ റയലിൽ മികച്ച പ്രകടനമാണ് നടത്തുന്നതെന്ന് താൻ വിശ്വസിക്കുന്നു. അദ്ദേഹം ഒരു മികച്ച കളിക്കാരനും ക്യാപ്റ്റനും നേതാവുമാണ്. എംബാപ്പെയ്ക്ക് ഞങ്ങൾ എപ്പോഴും പൂർണ്ണ പിന്തുണ നൽകുമെന്നും തിയോ കൂട്ടിച്ചേർത്തു.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.