2026-ലെ ഫിഫ ലോകകപ്പിന് മെക്സിക്കോ സിറ്റിയിലെ എസ്റ്റാഡിയോ അസ്ടെക സ്റ്റേഡിയത്തിൽ ഗംഭീര തുടക്കം. മെക്സിക്കോയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഗ്രൂപ്പ് എ മത്സരത്തിലൂടെയാണ് ലോകകപ്പ് പോരാട്ടങ്ങൾക്ക് തിരശ്ശീല ഉയർന്നത്.
മത്സരത്തിന്റെ എട്ടാം മിനിറ്റിൽ തന്നെ മെക്സിക്കൻ താരം ജൂലിയൻ ക്വിനോണസ് ഗോൾ നേടി ടീമിന് മികച്ച തുടക്കം നൽകി. 1986-ൽ ഡീഗോ മറഡോണയുടെ അർജന്റീന ലോകകപ്പ് ഉയർത്തിയ ചരിത്രപ്രസിദ്ധമായ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
2010-ലെ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലും ഇതേ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. അന്ന് ജോഹന്നാസ്ബർഗിൽ നടന്ന മത്സരം സമനിലയിലാണ് അവസാനിച്ചത്. മെക്സിക്കോ, ദക്ഷിണാഫ്രിക്ക, ചെക്കിയ, ദക്ഷിണ കൊറിയ എന്നിവരാണ് ഗ്രൂപ്പ് എയിലുള്ളത്. ഗ്രൂപ്പിൽ ഏറ്റവും മികച്ച ടീമായ മെക്സിക്കോയ്ക്കാണ് ജയസാധ്യത കൂടുതൽ കൽപ്പിക്കുന്നത്, ദക്ഷിണാഫ്രിക്കയാണ് ഈ ഗ്രൂപ്പിലെ ഏറ്റവും റാങ്ക് കുറഞ്ഞ ടീം.
Follow the live updates here

