close
വെള്ളിയാഴ്‌ച, ജൂൺ 12
Advertisement

മഞ്ചസ്റ്റർ യുണൈറ്റഡ് ടീമിൽ മാറ്റങ്ങൾ വേണം: മോയിസസ് കൈസേദോയെയും വില്ലിയൻ പാച്ചോയെയും ടീമിലെത്തിക്കാൻ അന്റോണിയോ വലൻസിയയുടെ നിർദ്ദേശം

മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫൻഡർ അന്റോണിയോ വലൻസിയ ക്ലബ്ബിന് പുതിയ നിർദ്ദേശവുമായി രംഗത്ത്. ചെൽസി മിഡ്ഫീൽഡർ മോയിസസ് കൈസേദോ, പി.എസ്.ജി ഡിഫൻഡർ വില്ലിയൻ പാച്ചോ എന്നിവരെ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ മഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കണമെന്നാണ് വലൻസിയയുടെ ആവശ്യം. അടുത്ത പത്ത് വർഷത്തേക്ക് ഓൾഡ് ട്രാഫോർഡിൽ ഈ യുവതാരങ്ങൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയുമെന്ന് അദ്ദേഹം വിശ്വസിക്കുന്നു.

115 ദശലക്ഷം പൗണ്ട് വിലമതിക്കുന്ന താരത്തെ കൈവിടാൻ ചെൽസി തയ്യാറല്ലെങ്കിലും, കോബി മയ്‌നൂവിനൊപ്പം കൈസേദോയെ കളിപ്പിക്കാൻ യുണൈറ്റഡ് ശ്രമിക്കണമെന്ന് വലൻസിയ ആവശ്യപ്പെടുന്നു. ഹൈജ്‌പറുമായുള്ള അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത് ഇങ്ങനെ:

“മഞ്ചസ്റ്റർ യുണൈറ്റഡിൽ കോബി മയ്‌നൂവിനൊപ്പം മോയിസസ് കൈസേദോ കളിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. അവർക്ക് മികച്ചൊരു കൂട്ടുകെട്ട് കെട്ടിപ്പടുക്കാൻ കഴിയും. മയ്‌നൂവിന് കുറച്ചുകൂടി സ്വതന്ത്രമായി കളിക്കാൻ സാധിക്കുകയും, കൈസേദോ മധ്യനിരയിൽ നിലയുറപ്പിക്കുകയും ചെയ്യാം. മോയിസസ് അതീവ ഊർജ്ജസ്വലനാണ്. 90 മിനിറ്റും ഒരേ വേഗതയിൽ കളിക്കാൻ അദ്ദേഹത്തിന് കഴിയുന്നു. ശാരീരികമായി കരുത്തനായ താരം പെട്ടെന്ന് ക്ഷീണിക്കില്ല. നല്ല സാങ്കേതിക തികവും കൃത്യമായ ഷോട്ടുകളും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.”

Advertisement

കഴിഞ്ഞ സീസണിൽ ലീഗ് വണ്ണും ചാമ്പ്യൻസ് ലീഗും നേടാൻ ടീമിനെ സഹായിച്ച പി.എസ്.ജിയുടെ ലെഫ്റ്റ്-സൈഡഡ് സെന്റർ-ബാക്ക് വില്ലിയൻ പാച്ചോയെക്കുറിച്ചും വലൻസിയ സംസാരിച്ചു:

“വില്ലിയൻ പാച്ചോയെയും ടീമിലെടുക്കണം. ഉയരവും വേഗതയുമുള്ള താരം മികച്ച രീതിയിൽ ഹെഡ് ചെയ്തും പന്ത് ക്ലിയർ ചെയ്യുന്നു. കളിയെക്കുറിച്ചുള്ള മികച്ച കാഴ്ചപ്പാടും അദ്ദേഹത്തിനുണ്ട്. കൂടാതെ മോയിസസ് കൈസേദോയും. മഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ചിടത്തോളം ഈ രണ്ട് സൈനിംഗുകളും വളരെ പ്രധാനപ്പെട്ടതായിരിക്കും.”


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.