ലയണൽ മെസ്സി ഇനിയും കിരീടങ്ങൾ നേടുമെന്ന് ഉസ്മാൻ ഡെംബെലെ
2026-ലെ ഫിഫ ലോകകപ്പിൽ ലയണൽ മെസ്സിയുടെ സാധ്യതകളെക്കുറിച്ച് ഫ്രാൻസ് ദേശീയ ടീം മുന്നേറ്റനിര താരം ഉസ്മാൻ ഡെംബെലെ അഭിപ്രായപ്പെട്ടു. മെസ്സിക്ക് ഏത് കിരീടവും നേടാൻ സാധിക്കുമെന്നും ബാഴ്സലോണയിൽ സഹതാരമായിരുന്നപ്പോൾ താൻ അത് നേരത്തെ കണ്ടിട്ടുള്ളതാണെന്നും ഡെംബെലെ വ്യക്തമാക്കി.
“അദ്ദേഹത്തിന്റെ പ്രായം ഒരു വിഷയമേയല്ല. ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച താരം മെസ്സിയാണ്. ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ഫുട്ബോൾ താരമാണ് അദ്ദേഹം,” ഡെംബെലെ പറഞ്ഞു.
മെസ്സിയുടെ നിലവിലെ ഫോമിനെക്കുറിച്ചും താരം വാചാലനായി. “അദ്ദേഹം ഇപ്പോഴും അപകടകാരിയാണ്. അദ്ദേഹത്തിന് ഇപ്പോൾ 38 വയസ്സായെങ്കിലും, മെസ്സിയെ തടയുക എന്നത് അത്ര എളുപ്പമല്ല. ഫുട്ബോളിലെ തന്റെ മാന്ത്രികത അദ്ദേഹം ഇപ്പോഴും നിലനിർത്തുന്നുണ്ട്. അദ്ദേഹം വീണ്ടും കിരീടങ്ങൾ നേടാൻ പ്രാപ്തനാണ്, അതിനാൽ അദ്ദേഹത്തെ നേരിടുമ്പോൾ നാം കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ട്,” ഫ്രഞ്ച് താരം കൂട്ടിച്ചേർത്തു.
France national team forward Ousmane Dembele assessed Lionel Messi’s prospects at the 2026 World Cup.
“He can win any trophy. I already saw this when I was at Barcelona.”
“His age changes nothing. He is the best I’ve ever seen. The best footballer in history.”
“He is still dangerous. He is already 38 years old, but he is still difficult to stop. His mastery stays with him.”
“We need to be careful with him because he is capable of winning again,” the France national team forward noted.

