close
ശനിയാഴ്‌ച, ജൂൺ 13
Advertisement

മുടി ബ്ലീച്ച് ചെയ്തപ്പോൾ വൻ കൊഴിച്ചിൽ; തന്റെ ഹെയർസ്റ്റൈലിനെക്കുറിച്ച് മാർക്ക് കുകുറെല്ല

ചെൽസി താരം മാർക്ക് കുകുറെല്ല താൻ പരീക്ഷിച്ച പ്രശസ്തമായ ബ്ലീച്ച് ചെയ്ത ഹെയർസ്റ്റൈലിനും ബ്രെയ്ഡുകൾക്കും പിന്നിലെ ദുരനുഭവങ്ങൾ പങ്കുവെച്ചു. ഈ പ്രക്രിയയ്ക്കിടെ തന്റെ മുടി വൻതോതിൽ കൊഴിഞ്ഞുപോയതായി താരം വെളിപ്പെടുത്തി.

“മുടി ഡൈ ചെയ്ത സമയത്ത് വളരെ പ്രയാസകരമായ സാഹചര്യത്തിലൂടെയാണ് ഞാൻ കടന്നുപോയത്. അതിനുശേഷം ബ്രെയ്ഡുകൾ കൂടി ചെയ്തപ്പോൾ അത് കൂടുതൽ വഷളായി. കാഴ്ചയിൽ എനിക്ക് അത് ഇഷ്ടമായിരുന്നു, പക്ഷേ പിന്നീട് നടന്ന കാര്യങ്ങൾ വളരെ മോശമായിരുന്നു. മുടി ബ്ലീച്ച് ചെയ്യേണ്ടി വന്നു. ബ്രെയ്ഡുകൾ അഴിച്ചപ്പോൾ മുടി വലിയൊരു ഭാഗം കൊഴിഞ്ഞുപോയി. അത് എന്നെ വല്ലാതെ വേദനിപ്പിച്ചു. എങ്കിലും വേനൽക്കാലത്ത് ബ്രെയ്ഡ് ചെയ്യാൻ എനിക്കിപ്പോഴും ഇഷ്ടമാണ്. എന്റെ മുടിയുടെ രഹസ്യമെന്താണെന്നും എന്തൊക്കെയാണ് ചെയ്യേണ്ടതെന്നും ആളുകൾ എപ്പോഴും ചോദിക്കാറുണ്ട്. സത്യം പറഞ്ഞാൽ, ഞാൻ കാര്യമായിട്ടൊന്നും ചെയ്യുന്നില്ല. കുറച്ചുമാത്രമേ ശ്രദ്ധിക്കാറുള്ളൂ. ശരിക്കും ഞാൻ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നു, പക്ഷേ ആ കാര്യത്തിൽ ഞാൻ അൽപ്പം അശ്രദ്ധനാണ്,” കുകുറെല്ല പറഞ്ഞു.

വ്യക്തിപരമായ സ്റ്റൈലിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ചെൽസി പ്രതിരോധതാരം പങ്കുവെച്ചു. വസ്ത്രധാരണത്തിനപ്പുറമുള്ള ഒന്നാണ് സ്റ്റൈൽ എന്നാണ് അദ്ദേഹം കരുതുന്നത്.

Advertisement

“സ്റ്റൈൽ എന്നത് സ്വയം പ്രകടിപ്പിക്കാനുള്ള ഒരു മാർഗ്ഗമാണ്. നമ്മുടെ മാനസികാവസ്ഥയ്ക്ക് അനുസരിച്ച് വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നത് മാത്രമല്ല, പെരുമാറ്റ രീതി കൂടിയാണത്. വസ്ത്രത്തേക്കാൾ ഉപരി, സ്റ്റൈൽ എന്നത് ഒരു മനോഭാവമാണ്. നമ്മുടെ മനോഭാവത്തിന് അനുസരിച്ചാണ് വസ്ത്രങ്ങൾ നമുക്ക് ഇണങ്ങുന്നത്. അത് എങ്ങനെ ധരിക്കുന്നു, നമ്മുടെ ആത്മവിശ്വാസം എത്രത്തോളമുണ്ട് എന്നതിനെ ആശ്രയിച്ചിരിക്കും കാര്യങ്ങൾ,” അദ്ദേഹം വ്യക്തമാക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.