റയാൻ ക്രിസ്റ്റി ബോൺമൗത്തിൽ തുടരും; കരാർ 2029 വരെ നീട്ടി
റയാൻ ക്രിസ്റ്റി ബോൺമൗത്തുമായുള്ള കരാർ പുതുക്കി. 2029 വരെ താരം ക്ലബ്ബിൽ തുടരുമെന്ന് ബോൺമൗത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
2021-ൽ സെൽറ്റിക്കിൽ നിന്ന് ടീമിലെത്തിയതുമുതൽ ബോൺമൗത്തിന്റെ പ്രധാന താരങ്ങളിലൊരാളാണ് ഈ സ്കോട്ടിഷ് മിഡ്‌ഫീൽഡർ.
പ്രീമിയർ ലീഗിലടക്കം വിവിധ ടൂർണമെന്റുകളിലായി 177 മത്സരങ്ങളിൽ താരം ബോൺമൗത്തിനായി ബൂട്ടണിഞ്ഞു. ഇതിൽ നിന്ന് 10 ഗോളുകൾ നേടിയ ക്രിസ്റ്റി 17 അസിസ്റ്റുകളും നൽകിയിട്ടുണ്ട്.
2025/26 സീസണിൽ പ്രീമിയർ ലീഗിൽ ബോൺമൗത്ത് തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ ക്രിസ്റ്റി നിർണ്ണായക പങ്കുവഹിച്ചു. ആ സീസണിൽ ആറാം സ്ഥാനത്തെത്തിയ ടീം ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യമായി യൂറോപ്യൻ യോഗ്യതയും സ്വന്തമാക്കി.
കഴിഞ്ഞ സീസണിൽ 27 മത്സരങ്ങളിൽ കളിച്ച ക്രിസ്റ്റി 2 ഗോളുകളാണ് നേടിയത്.

