close
ഞായറാഴ്‌ച, ജൂൺ 14
Advertisement

2026 ലോകകപ്പ്: ബ്രസീലിനെതിരായ സമനിലയ്ക്ക് പിന്നാലെ പ്രതികരണവുമായി മൊറോക്കോ പരിശീലകൻ

2026 ലോകകപ്പിന്റെ ആദ്യ റൗണ്ടിൽ ബ്രസീലിനെതിരെ നടന്ന മത്സരം (1-1) സമനിലയിൽ അവസാനിച്ചതിന് പിന്നാലെ പ്രതികരണവുമായി മൊറോക്കോ ദേശീയ ടീം പരിശീലകൻ മുഹമ്മദ് ഔഹബി രംഗത്തെത്തി.

മത്സരത്തെക്കുറിച്ച് പരിശീലകൻ പറഞ്ഞതിങ്ങനെ: “ഞങ്ങൾ ആസൂത്രണം ചെയ്തതുപോലെ തന്നെയാണ് കളിച്ചത്. എന്നാൽ കാർലോ ആഞ്ചലോട്ടിക്ക് എതിരായാണ് ഞാൻ നിന്നത് എന്നത് കൊണ്ട് തന്നെ അത് ഒട്ടും എളുപ്പമായിരുന്നില്ല.”

Advertisement

“ഞങ്ങൾ വിജയം ആഗ്രഹിച്ചിരുന്നു, കളിക്കാരും ജയിക്കാൻ തന്നെയാണ് ആഗ്രഹിച്ചത്. വിജയം നേടാൻ കഴിയാത്തതുകൊണ്ട് മത്സരം കൈവിട്ടുപോയതായി ഞങ്ങൾക്ക് തോന്നി,” ഔഹബി പറഞ്ഞു.

പകരക്കാരായി ഇറങ്ങിയ കളിക്കാരുടെ പ്രകടനത്തെയും അദ്ദേഹം വിലയിരുത്തി. “പകരക്കാർ നന്നായി കളിച്ചു. ചൂട് കളിക്കാരെ കാര്യമായി ബാധിച്ചു. ചില കളിക്കാർ അവരുടെ ആദ്യ ലോകകപ്പിലാണ് പങ്കെടുക്കുന്നത്. അങ്ങനെയുള്ളവർക്ക് ഇതൊട്ടും എളുപ്പമല്ല,” അദ്ദേഹം കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.