close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

സ്പെയിൻ-കേപ്പ് വേർഡ് സമനില: റോഡ്രിയുടെ വിമർശനത്തിന് മറുപടിയുമായി ഡിനി

തിങ്കളാഴ്ച നടന്ന മത്സരത്തിൽ കേപ്പ് വേർഡ് സ്പെയിനിനെ ഗോൾരഹിത സമനിലയിൽ തളച്ചു. മത്സരശേഷം ആഫ്രിക്കൻ ടീമിന്റെ കളിയെ സ്പെയിൻ താരം റോഡ്രി രൂക്ഷമായി വിമർശിച്ചിരുന്നു. “അവർ മധ്യരേഖ കടക്കാൻ പോലും ഉദ്ദേശിച്ചിരുന്നില്ല. സ്പെയിനിന് സ്വയം കുറ്റപ്പെടുത്താൻ ഒന്നുമില്ല, എങ്കിലും ഫിനിഷിംഗിൽ ഞങ്ങൾ കൂടുതൽ മെച്ചപ്പെടാനുണ്ട്,” എന്നായിരുന്നു റോഡ്രിയുടെ പരാമർശം.

റോഡ്രിയുടെ ഈ പ്രതികരണത്തിന് കേപ്പ് വേർഡ് ഡിഫൻഡർ ഡിനി മറുപടി നൽകി.

“സ്പെയിനിനെതിരായ മത്സരത്തിൽ ഞങ്ങൾ വ്യക്തിഗത മികവും അതിലുപരി ഞങ്ങളുടെ കഴിവും പുറത്തെടുത്തു. സ്പെയിനിനെ നേരിടുമ്പോൾ വിനയത്തോടെ കളിക്കണമെന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. അവസരങ്ങൾ മുതലെടുത്ത് ബുദ്ധിപരമായി കളിക്കാനാണ് ഞങ്ങൾ ശ്രമിച്ചത്. ടീം എത്രത്തോളം ഒത്തൊരുമിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ഈ മത്സരം തെളിയിച്ചു. പ്രതിരോധത്തിൽ ഞങ്ങൾ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അവസാനം വരെ ആത്മവിശ്വാസത്തോടെ ഞങ്ങൾ പൊരുതി,” ഡിനി പറഞ്ഞു.

Advertisement

ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് റോഡ്രിയെന്നും അദ്ദേഹത്തെ ബഹുമാനിക്കുന്നുവെന്നും ഡിനി കൂട്ടിച്ചേർത്തു. “ജയിക്കാൻ ആഗ്രഹിച്ച മത്സരത്തിൽ സമനില വഴങ്ങുമ്പോൾ സ്വാഭാവികമായും നിരാശ തോന്നാം. ഏത് വമ്പൻ ടീമുകൾക്കെതിരെയും പൊരുതുമ്പോൾ ഇത്തരം സമ്മർദ്ദങ്ങൾ ഉണ്ടാകും. പ്രായോഗികമായ സമീപനമാണ് ഞങ്ങൾ സ്വീകരിച്ചത്.”

“പലരും കരുതുന്നതുപോലെ ഞങ്ങൾ പ്രതിരോധ ഫുട്ബോൾ മാത്രമല്ല കളിക്കുന്നത്. പന്തടക്കത്തിൽ ഞങ്ങൾക്ക് കഴിവുണ്ട്, ആക്രമിക്കാൻ ഇഷ്ടപ്പെടുന്നവരുമാണ് ഞങ്ങൾ. എന്നാൽ ലോകകപ്പ് പോലുള്ള വലിയ വേദികളിൽ ബുദ്ധിപരമായി കളിക്കേണ്ടതുണ്ട്. സൗദി അറേബ്യയെയും ഉറുഗ്വേയെയും ഞങ്ങൾ വിലകുറച്ചു കാണുന്നില്ല. അവരൊക്കെ വളരെ കരുത്തരായ ടീമുകളാണ്, ആ മത്സരങ്ങളിൽ അവർ തന്നെയായിരിക്കും ഫേവറിറ്റുകൾ,” ഡിനി വ്യക്തമാക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.