close
വ്യാഴാഴ്‌ച, ജൂൺ 18
Advertisement

റായോ വല്ലെക്കാനോയുടെ പുതിയ പരിശീലകനായി ബെനത് സാൻ ജോസെ ചുമതലയേൽക്കുന്നു

2026/27 സീസണിന് മുന്നോടിയായി റായോ വല്ലെക്കാനോയുടെ പുതിയ മുഖ്യ പരിശീലകനായി ബെനത് സാൻ ജോസെയെ നിയമിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

കഴിഞ്ഞ സീസണിൽ റായോ വല്ലെക്കാനോയെ കോൺഫറൻസ് ലീഗ് ഫൈനലിലെത്തിച്ചെങ്കിലും ക്രിസ്റ്റൽ പാലസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ക്ലബ് വിട്ട ഇന്നിഗോ പെരസിന് പകരമാണ് 46-കാരനായ സാൻ ജോസെ എത്തുന്നത്. ഇന്നിഗോ പെരസ് വിയ്യാറയലിലേക്കാണ് കൂടുമാറിയത്.

Advertisement

സെഗുണ്ട ഡിവിഷൻ ക്ലബ്ബായ ഐബാറിൽ നിന്നാണ് സാൻ ജോസെ റായോ വല്ലെക്കാനോയിലെത്തുന്നത്. കഴിഞ്ഞ സീസണിൽ ഐബാറിനെ എട്ടാം സ്ഥാനത്തെത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു.

2013-ൽ അൽ-ഇത്തിഹാദിനെ കിങ്‌സ് കപ്പ് കിരീടത്തിലേക്ക് നയിച്ച പരിശീലകനാണ് സാൻ ജോസെ. ബൊളീവിയൻ ക്ലബ്ബായ ബൊളീവറിലും മെക്സിക്കൻ ടീമായ അറ്റ്ലാസിലും അദ്ദേഹം നേരത്തെ പ്രവർത്തിച്ചിട്ടുണ്ട്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.