close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സി ചികിത്സയിൽ; കുടുംബം ഔദ്യോഗിക പ്രസ്താവന പുറത്തിറക്കി

ലയണൽ മെസ്സിയുടെ പിതാവ് ജോർജ്ജ് മെസ്സി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലാണെന്ന് കുടുംബം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ജോർജ്ജ് മെസ്സി നിലവിൽ ആരോഗ്യപരമായ ഒരു അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് കുടുംബം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

“നിലവിൽ അദ്ദേഹം വൈദ്യനിരീക്ഷണത്തിലാണ്. ചികിത്സയോട് അദ്ദേഹം അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നും ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും കുടുംബം അറിയിച്ചു.

Advertisement

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി പ്രചരിക്കുന്ന വാർത്തകളിലും അഭ്യൂഹങ്ങളിലും കുടുംബം അതൃപ്തി രേഖപ്പെടുത്തി. തികച്ചും സ്വകാര്യമായ ഈ വിഷയത്തിൽ ചിലർ കാണിക്കുന്ന സംവേദനക്ഷമതയില്ലായ്മയും ബഹുമാനക്കുറവും ദൗർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു.

ജോർജ്ജിന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് അദ്ദേഹത്തിന്റെ അടുത്ത ബന്ധുക്കൾക്ക് മാത്രമേ കൃത്യമായ വിവരങ്ങൾ അറിയാവൂ എന്ന് കുടുംബം വ്യക്തമാക്കി. അതിനാൽ കുടുംബത്തിന്റെ ഔദ്യോഗിക ചാനലുകളിൽ നിന്നല്ലാതെ വരുന്ന വിവരങ്ങളോ പ്രസ്താവനകളോ സത്യമാണെന്ന് കരുതരുത്.

ഇത്തരം സാഹചര്യങ്ങളിൽ ഉത്തരവാദിത്തവും വിവേകവും മനുഷ്യത്വവും ഉണ്ടാകണമെന്ന് കുടുംബം അഭ്യർത്ഥിച്ചു. ഒരു വ്യക്തിയുടെ ആരോഗ്യവും അവരുടെ കുടുംബത്തിന്റെ സമാധാനവും അഭ്യൂഹങ്ങൾക്കും അനാവശ്യമായ മാധ്യമ ശ്രദ്ധയ്ക്കും വിഷയമാകരുത്.

ലഭിച്ച സ്നേഹത്തിനും ആദരവിനും കരുതലിനും നന്ദി അറിയിക്കുന്നതോടൊപ്പം, ജോർജ്ജിന്റെയും കുടുംബത്തിന്റെയും സ്വകാര്യത മാനിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അതാത് സമയങ്ങളിൽ കുടുംബം ഔദ്യോഗികമായി അറിയിക്കും.

ഈ വിഷയത്തിലെ നിങ്ങളുടെ സഹകരണത്തിന് നന്ദി,” പ്രസ്താവന അവസാനിക്കുന്നു.

ഇന്റർ മയാമി ക്യാപ്റ്റനായ മെസ്സി നിലവിൽ അർജന്റീനയെ പ്രതിനിധീകരിച്ച് ലോകകപ്പിനായി അമേരിക്കയിലാണ്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.