close
തിങ്കളാഴ്‌ച, ജൂൺ 29
Advertisement

ലോകകപ്പ്: നെതർലാൻഡ്‌സ് ടീമിനൊപ്പം തുടരാൻ കോഡി ഗാക്പോ

ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിനിടെയുണ്ടായ വ്യക്തിപരമായ ദുഃഖത്തിനിടയിലും നെതർലാൻഡ്‌സ് ടീമിനൊപ്പം തുടരാൻ താരം കോഡി ഗാക്പോ തീരുമാനിച്ചു. തന്റെ പിറക്കാനിരുന്ന കുഞ്ഞിന്റെ വിയോഗവാർത്തയ്ക്കു ശേഷമാണ് താരം ഇത്തരമൊരു തീരുമാനം കൈക്കൊണ്ടത്.

ശനിയാഴ്ച ഗാക്പോയുടെ പങ്കാളിയും മോഡലുമായ നോവ വാൻ ഡെർ ബിജ് ആണ് ഈ വിവരം സ്ഥിരീകരിച്ചത്. സംഭവത്തിൽ സ്വകാര്യതയും പിന്തുണയും അഭ്യർത്ഥിച്ചുകൊണ്ട് ഗാക്പോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രതികരിച്ചു.

ഡച്ച് ഫുട്ബോൾ അസോസിയേഷൻ (KNVB) ഔദ്യോഗിക പ്രസ്താവനയിലൂടെ ഇക്കാര്യം വ്യക്തമാക്കി. “ആദ്യം തന്നെ കോഡിയെയും കുടുംബത്തെയും, നോവയെയും അവരുടെ മകൻ സാമുവലിനെയും ഞങ്ങൾ അനുശോചനം അറിയിക്കുന്നു. ഇതൊരു വളരെ സങ്കടകരമായ വ്യക്തിപരമായ സാഹചര്യമാണ്,” എന്ന് കെഎൻവിബി അറിയിച്ചു.

Advertisement

“ഈ കാര്യം നേരത്തെ തന്നെ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. കുടുംബത്തിന് സാധ്യമായ എല്ലാ പിന്തുണയും നൽകാൻ കെഎൻവിബി ശ്രമിക്കുന്നുണ്ട്. തന്റെ പങ്കാളിയുമായി ആലോചിച്ച ശേഷം ടീമിനൊപ്പം തുടരാൻ കോഡി തീരുമാനിക്കുകയായിരുന്നു. അവരുടെ സ്വകാര്യത ഞങ്ങൾ പൂർണ്ണമായും മാനിക്കുന്നു. അതിനാൽ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരണങ്ങളോ വിവരങ്ങളോ ഭാവിയിൽ നൽകുന്നതല്ല. ഇതേക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ പങ്കുവെക്കേണ്ടതുണ്ടെങ്കിൽ അത് കുടുംബം തന്നെ തീരുമാനിക്കും,” എന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

റൗണ്ട് ഓഫ് 32 മത്സരത്തിൽ മൊറോക്കോയുമായാണ് നെതർലാൻഡ്‌സ് ഏറ്റുമുട്ടുന്നത്. ജൂൺ 30 ചൊവ്വാഴ്ച മെക്സിക്കോയിലെ എസ്റ്റാഡിയോ മോണ്ടെറിയിൽ വെച്ച് പുലർച്ചെ 2 മണിക്ക് മത്സരം നടക്കും.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.