close
തിങ്കളാഴ്‌ച, ജൂൺ 29
Advertisement


Telegram Channel


Join Now

WhatsApp Channel


Join Now

2026 ഫിഫ ലോകകപ്പിൽ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായ ദക്ഷിണ കൊറിയൻ ടീമിനെ രൂക്ഷമായി വിമർശിച്ച് പ്രസിഡന്റ് ലീ ജെ മ്യൂങ് രംഗത്തെത്തി. ഹെഡ് കോച്ച് ഹോങ് മ്യുങ്-ബോയുടെ തീരുമാനങ്ങളാണ് ടീമിന്റെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണ കൊറിയ, മെക്സിക്കോയോടും ദക്ഷിണാഫ്രിക്കയോടും തുടർച്ചയായി പരാജയപ്പെട്ടാണ് ടൂർണമെന്റിൽ നിന്ന് പുറത്തായത്.

ലോകകപ്പിൽ നിന്ന് പുറത്തായതിന് പിന്നാലെ നിരാശനായിരിക്കുന്ന ദക്ഷിണ കൊറിയയുടെ സൺ ഹ്യൂങ്-മിൻ. (AP Photo/Moises Castillo)

കോച്ച് ഹോങ് മ്യുങ്-ബോയെ നിയമിച്ച ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷന്റെ നടപടി അശാസ്ത്രീയമാണെന്ന് ലീ എക്സിൽ കുറിച്ചു.

Advertisement

Also Read: Lionel Messi, Argentina warned as Scaloni refuses to write off Cape Verde: ‘Neither Spain nor Uruguay could beat them’

“കഴിവ് നോക്കാതെ ഇഷ്ടക്കാരെയും വേണ്ടപ്പെട്ടവരെയും നിയമിച്ചാൽ ഫലം ഇങ്ങനെയായിരിക്കുമെന്ന് വീണ്ടും തെളിയിക്കപ്പെട്ടു,” അദ്ദേഹം പറഞ്ഞു.

“പൊതുതാൽപ്പര്യത്തേക്കാൾ വ്യക്തിപരമായ നേട്ടങ്ങൾക്ക് മുൻഗണന നൽകുന്ന ഇത്തരം അശാസ്ത്രീയമായ നിയമനങ്ങൾ നടക്കുന്നത്, തീരുമാനങ്ങൾ എടുക്കുന്നവരെ ചോദ്യം ചെയ്യാനോ നിരീക്ഷിക്കാനോ ഉള്ള സംവിധാനങ്ങളുടെ കുറവുകൊണ്ടാണ്.”

Read Also:  ഗ്രൂപ്പ് സിയിൽ സ്കോട്ട്ലൻഡിനെ തകർത്ത് ബ്രസീൽ ഒന്നാമത്; ഹൈറ്റിക്കെതിരെ സമനിലയുമായി മൊറോക്കോ നോക്കൗട്ടിൽ

“സ്വകാര്യ മേഖലയിൽ ജനാധിപത്യപരമായ നേതൃത്വവും കൃത്യമായ നിരീക്ഷണ സംവിധാനങ്ങളും ഉറപ്പാക്കുക എന്നത് ഈ സർക്കാരിന്റെ പ്രധാന അജണ്ടയാണ്.”

“കൊറിയൻ സ്‌പോർട്‌സ് ആൻഡ് ഒളിമ്പിക് കമ്മിറ്റി, കൊറിയ ഫുട്‌ബോൾ അസോസിയേഷൻ തുടങ്ങിയ കായിക സംഘടനകളിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പ് രീതി കൊണ്ടുവരാനുള്ള നിർദ്ദേശങ്ങൾ നടപ്പിലാക്കി വരികയാണ്. എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിനിധികൾ വഴി തിരഞ്ഞെടുക്കുന്ന പഴയ രീതി മാറ്റി, ബന്ധപ്പെട്ട കായിക താരങ്ങൾക്കെല്ലാം നേരിട്ട് വോട്ട് ചെയ്യാനുള്ള അവസരമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.”

“സുതാര്യതയും നീതിയും ഉറപ്പാക്കുന്നതിനായി കർശനമായ നിരീക്ഷണ സംവിധാനങ്ങൾ കൊണ്ടുവരികയും, പ്രവർത്തികൾക്കും അതിന്റെ ഫലങ്ങൾക്കും ഉത്തരവാദിത്തം നിശ്ചയിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.”

‘സംഭവത്തിലെ കൃത്യമായ സാഹചര്യങ്ങൾ പരിശോധിച്ച് കാരണങ്ങൾ കണ്ടെത്തണം’

ഇതൊരു സംഘടനാപരമായ പരാജയമാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ലോകകപ്പിൽ പങ്കെടുക്കുന്നതിനായി വലിയൊരു തുക പൊതുജനങ്ങളുടെ നികുതിപ്പണത്തിൽ നിന്നും സർക്കാർ സഹായങ്ങളിൽ നിന്നും ചെലവാക്കുന്നുണ്ടെന്നും അതിനാൽ ഇതിൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

“ഈ പരാജയം ജനങ്ങളെ വലിയ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. ഇത് സംഘടനയുടെയും ഉദ്യോഗസ്ഥ നിയമനങ്ങളുടെയും വീഴ്ചയാണ്.”

“ലോകകപ്പ് പങ്കാളിത്തത്തിനായി വലിയ തോതിൽ പൊതുഖജനാവിൽ നിന്നുള്ള പണം ചെലവഴിക്കുന്നതിനാൽ, സാംസ്കാരിക, കായിക, വിനോദസഞ്ചാര മന്ത്രാലയം ഈ സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണം. പരാജയത്തിന്റെ കാരണങ്ങൾ വിശകലനം ചെയ്യുകയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.”

Read Also:  2017-ലെ അണ്ടർ-17 ലോകകപ്പിൽ തുടങ്ങി 2026 ഫിഫ ലോകകപ്പിലേക്ക്; ഫുട്ബോളിന്റെ ഭാവിതാരങ്ങൾ ലോകവേദിയിലേക്ക്

2024-ൽ ഹോങ്ങിനെ ദേശീയ ടീം മാനേജരായി വീണ്ടും നിയമിച്ചപ്പോൾ തന്നെ ദക്ഷിണ കൊറിയൻ ഫുട്ബോൾ അസോസിയേഷനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.