close
ഞായറാഴ്‌ച, ജൂൺ 21
Advertisement

ബലാത്സംഗക്കേസ്: മൊറോക്കോ നായകൻ അഷ്റഫ് ഹക്കിമി വിചാരണ നേരിടണം

മൊറോക്കോ ഫുട്ബോൾ ടീം ക്യാപ്റ്റൻ അഷ്റഫ് ഹക്കിമിക്ക് ലോകകപ്പ് മത്സരങ്ങൾക്കിടെ പ്രതിസന്ധികൾ നേരിടേണ്ടി വരുമെന്ന് റിപ്പോർട്ട്. 2023-ലെ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട് താരം വിചാരണ നേരിടണമെന്ന് ഫ്രഞ്ച് അധികൃതർ സ്ഥിരീകരിച്ചു.

27 വയസ്സുകാരനായ ഈ പ്രതിരോധ താരം തനിക്കെതിരെയുള്ള ആരോപണങ്ങൾ അന്വേഷണത്തിന്റെ തുടക്കം മുതൽ നിഷേധിച്ചിരുന്നു. എന്നാൽ കേസ് നടപടികളുമായി മുന്നോട്ട് പോകാനുള്ള കോടതി തീരുമാനത്തിനെതിരെ ഹക്കിമി നൽകിയ അപ്പീൽ തള്ളപ്പെട്ടു.

കോടതി വിധിക്കു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ പ്രതികരിച്ച ഹക്കിമി, തനിക്ക് നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും കോടതിയിൽ തന്റെ ഭാഗം വ്യക്തമാക്കാൻ തയ്യാറാണെന്നും വ്യക്തമാക്കി.

Advertisement

ഈ നിയമനടപടികൾ മൊറോക്കോയുടെ ലോകകപ്പ് ക്യാമ്പെയ്‌നെ ബാധിക്കാൻ സാധ്യതയുണ്ട്. ടീം മെക്സിക്കോയിൽ നടക്കുന്ന നോക്കൗട്ട് മത്സരങ്ങളിലേക്ക് യോഗ്യത നേടുകയാണെങ്കിൽ ഹക്കിമിക്ക് വെല്ലുവിളികൾ ഉണ്ടായേക്കാം. ക്രിമിനൽ നടപടികൾ നേരിടുന്ന വിദേശ പൗരന്മാർക്ക് മെക്സിക്കോയിലേക്ക് പ്രവേശനം നിഷേധിക്കാൻ മെക്സിക്കൻ അധികൃതർക്ക് അധികാരമുണ്ട്. എന്നാൽ ഹക്കിമിയുടെ കാര്യത്തിൽ ഇതുവരെ ഔദ്യോഗിക തീരുമാനമൊന്നും ഉണ്ടായിട്ടില്ല.

നിലവിൽ മൊറോക്കോ അമേരിക്കയിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ കളിക്കുന്നത്. നിശ്ചിത നോക്കൗട്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയാൽ മാത്രമേ ടീമിന് മെക്സിക്കോയിലേക്ക് യാത്ര ചെയ്യേണ്ടി വരുകയുള്ളൂ.

പിഎസ്ജി താരമായ ഹക്കിമി 98 തവണ മൊറോക്കോയെ പ്രതിനിധീകരിച്ചിട്ടുണ്ട്. വെള്ളിയാഴ്ച സ്കോട്ട്‌ലൻഡിനെതിരെ നടന്ന മത്സരത്തിൽ 1-0 എന്ന സ്കോറിന് ടീം വിജയിച്ചപ്പോൾ ഹക്കിമിയായിരുന്നു ടീമിനെ നയിച്ചത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.