close
ബുധനാഴ്‌ച, മെയ്‌ 20
Advertisement

വിയ്യാറയൽ വിടാനൊരുങ്ങി അൽഫോൻസോ പെഡ്രസ

ഈ സീസൺ അവസാനത്തോടെ സ്പാനിഷ് ലെഫ്റ്റ്-ബാക്ക് അൽഫോൻസോ പെഡ്രസ വിയ്യാറയൽ വിടുമെന്ന് ക്ലബ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.

2025/26 സീസണിന്റെ അവസാനത്തോടെ ക്ലബ്ബുമായുള്ള കരാർ അവസാനിപ്പിക്കാൻ ഇരുപക്ഷവും ധാരണയിലെത്തി. ഇതോടെ 15 വർഷം നീണ്ട ബന്ധത്തിനാണ് തിരശ്ശീല വീഴുന്നത്.

വിയ്യാറയൽ അക്കാദമിയിലൂടെ വളർന്നുവന്ന പെഡ്രസ തന്റെ കരിയറിലെ ഭൂരിഭാഗം സമയവും ‘യെല്ലോ സബ്മറൈൻ’ നിരയിലാണ് ചെലവഴിച്ചത്. ക്ലബ്ബിന്റെ ഫസ്റ്റ് ടീമിനായി 234 മത്സരങ്ങളിൽ ബൂട്ടണിഞ്ഞ താരം 13 ഗോളുകളും 29 അസിസ്റ്റുകളും നേടിയിട്ടുണ്ട്.

Advertisement

തന്റെ കരിയറിനിടയിൽ ലൂഗോ, അലാവെസ്, റയൽ ബെറ്റിസ്, ലീഡ്സ് യുണൈറ്റഡ് തുടങ്ങിയ ക്ലബ്ബുകളിൽ ലോൺ അടിസ്ഥാനത്തിലും പെഡ്രസ കളിച്ചിട്ടുണ്ട്.

2020/21 സീസണിൽ വിയ്യാറയലിനൊപ്പം യുവേഫ യൂറോപ്പ ലീഗ് കിരീടം ഉയർത്തിയത് പെഡ്രസയുടെ കരിയറിലെ ഏറ്റവും വലിയ നേട്ടമാണ്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.