ഫിഫ ലോകകപ്പ്: ആദ്യ റൗണ്ടിൽ ഏറ്റവും കൂടുതൽ ടേക്ക്-ഓണുകളുമായി അമാദ് ഡയാലോ
ഫിഫ ലോകകപ്പിന്റെ ആദ്യ മത്സരദിനം പിന്നിടുമ്പോൾ ഏറ്റവും കൂടുതൽ ടേക്ക്-ഓണുകൾ പൂർത്തിയാക്കിയ താരമായി ഐവറികോസ്റ്റ് വിങ്ങർ അമാദ് ഡയാലോ മാറി.
മത്സരത്തിനിടെ 6 ടേക്ക്-ഓണുകളാണ് ഡയാലോ വിജയകരമായി പൂർത്തിയാക്കിയത്. വെറും 34 മിനിറ്റ് മാത്രം കളിക്കളത്തിൽ ചിലവഴിച്ചാണ് ഐവറികോസ്റ്റ് താരം ഈ നേട്ടം കൈവരിച്ചത് എന്നത് ശ്രദ്ധേയമാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ റൗണ്ട് മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത പ്രമുഖ താരങ്ങളെ പിന്തള്ളിയാണ് ഡയാലോ ഈ നേട്ടം സ്വന്തമാക്കിയത്. മെക്സിക്കോയുടെ ജൂലിയൻ ക്വിനോൺസ്, കുറസാവോയുടെ താഹിത് ചോങ്, ദക്ഷിണ കൊറിയയുടെ ലീ കാങ്-ഇൻ എന്നിവർ 5 ടേക്ക്-ഓണുകൾ വീതം പൂർത്തിയാക്കി ഡയാലോയ്ക്ക് പിന്നിലുണ്ട്.

