റയൽ മാഡ്രിഡിനെതിരെ ക്യാമ്പ് നൗവിൽ കിരീടം നേടിയത് കരിയറിലെ മികച്ച നിമിഷമെന്ന് റൊണാൾഡ് അരാഹോ
റിയൽ മാഡ്രിഡിനെതിരെ സ്വന്തം തട്ടകമായ ക്യാമ്പ് നൗവിൽ വെച്ച് ലാ ലിഗ കിരീടം ഉയർത്താൻ സാധിച്ചത് തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളിലൊന്നാണെന്ന് ബാഴ്‌സലോണ താരം റൊണാൾഡ് അരാഹോ പറഞ്ഞു. കിരീടം നേടുന്ന കാര്യത്തിൽ ബാഴ്‌സലോണ ഡ്രസ്സിംഗ് റൂമിലെ താരങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടായിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.
“ഇതൊരു ചരിത്രപരമായ മത്സരമായിരുന്നു. മുൻപൊന്നും ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ല. കിരീടം എത്രയും വേഗം സ്വന്തമാക്കണമെന്ന് ഡ്രസ്സിംഗ് റൂമിലെ ചില താരങ്ങൾ ആഗ്രഹിച്ചിരുന്നു,” അരാഹോ പറഞ്ഞു.
“എന്നാൽ സ്വന്തം തട്ടകത്തിൽ വെച്ച് കിരീടം നേടാനാണ് ഞാൻ ആഗ്രഹിച്ചത്. സ്വന്തം സ്റ്റേഡിയത്തിൽ വെച്ച് അത് നേടിയത് അത്ഭുതകരമായ അനുഭവമായി മാറി. ഇതൊരു വലിയ നേട്ടമായി ഞാൻ കരുതുന്നു. ക്യാമ്പ് നൗവിൽ വെച്ച്, നമ്മുടെ ആരാധകർക്ക് മുന്നിൽ റയൽ മാഡ്രിഡിനെതിരെ കിരീടം നേടാൻ കഴിഞ്ഞത് വളരെ പ്രത്യേകതയുള്ള കാര്യമാണ്.”

