അർജന്റീന താരം ജൂലിയൻ അൽവാരസിനെ സ്വന്തമാക്കാൻ ആഴ്സണൽ നീക്കം തുടങ്ങി
അർജന്റീനയുടെ മുന്നേറ്റനിര താരം ജൂലിയൻ അൽവാരസിനെ സ്വന്തമാക്കുന്നതിനായി അത്ലറ്റിക്കോ മാഡ്രിഡുമായി ചർച്ചകൾക്ക് ഒരുങ്ങുകയാണ് ആഴ്സണൽ.
സ്പോർട്ടിംഗ് ഡയറക്ടർ ആൻഡ്രിയ ബെർട്ടയുടെ നേതൃത്വത്തിലുള്ള ആഴ്സണൽ മാനേജ്മെന്റിന് 26-കാരനായ ഈ താരത്തോട് നേരത്തെ തന്നെ താല്പര്യമുണ്ട്. അൽവാരസിനെ വിൽക്കാനില്ലെന്ന കടുത്ത നിലപാടിലാണ് അത്ലറ്റിക്കോ മാഡ്രിഡ്. വരാനിരിക്കുന്ന സീസണിലെ പ്രധാന താരമായിട്ടാണ് അവർ അൽവാരസിനെ കാണുന്നത്. താരത്തെ വിട്ടുനൽകണമെങ്കിൽ 500 ദശലക്ഷം യൂറോയുടെ റിലീസ് ക്ലോസ് ആഴ്സണൽ നൽകേണ്ടി വരും.
അൽവാരസ് ബാഴ്സലോണയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും, അത്ലറ്റിക്കോ മാഡ്രിഡ് അത് തള്ളിക്കളഞ്ഞു. ആഴ്സണലിന് പുറമെ പിഎസ്ജിയും താരത്തിനായി രംഗത്തുണ്ട്. ഏകദേശം 150 ദശലക്ഷം യൂറോയുടെ ഓഫറുകൾ സംബന്ധിച്ചാണ് താരത്തിന്റെ പ്രതിനിധികൾ പ്രധാന ക്ലബ്ബുകളുമായി ചർച്ചകൾ നടത്തുന്നത്.

