close
ഞായറാഴ്‌ച, മെയ്‌ 31
Advertisement


പ്രീമിയർ ലീഗ് കിരീടനേട്ടത്തിന് പിന്നാലെ ആഴ്സണലിനെ കൂടുതൽ കരുത്തരാക്കാൻ മൈക്കൽ ആർട്ടെറ്റ; ലക്ഷ്യം അടുത്ത ലെവലിലേക്ക്

പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയും ചാമ്പ്യൻസ് ലീഗ് ട്രോഫി കൈവിട്ടുപോയ നിരാശയിലും ആഴ്സണലിനെ അടുത്ത സീസണിൽ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പരിശീലകൻ മൈക്കൽ ആർട്ടെറ്റ വ്യക്തമാക്കി. രണ്ട് പെനാൽറ്റികൾ മാത്രം അകലെയാണ് ആഴ്സണലിന് ചാമ്പ്യൻസ് ലീഗ് കിരീടം നഷ്ടമായത്.

ബുഡാപെസ്റ്റിൽ പിഎസ്‌ജിക്കെതിരായ ഷൂട്ടൗട്ട് പരാജയത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആഴ്സണൽ മാനേജർ. “ആദ്യം കുറച്ചുദിവസം കുടുംബത്തോടൊപ്പം ചിലവഴിക്കും. ശേഷം ഈ സീസണിൽ ടീം നടത്തിയ പ്രകടനങ്ങളെക്കുറിച്ച് വിലയിരുത്തലുകൾ തുടങ്ങും,” അദ്ദേഹം പറഞ്ഞു.

Advertisement

“ഞങ്ങൾ വളരെ പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കാൻ പോവുകയാണ്. ടീമിനെ അടുത്ത ലെവലിലേക്ക് ഉയർത്താനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്.”

“തീർച്ചയായും വലിയ ലക്ഷ്യങ്ങൾ കൈവരിക്കാൻ ടീമിന് കഴിവുണ്ട്. എന്നാൽ അതിനായി ഞങ്ങൾ വളരെ വേഗത്തിലും ബുദ്ധിപരമായും തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്, ഒപ്പം മികച്ച ലക്ഷ്യബോധവും പ്രകടിപ്പിക്കേണ്ടതുണ്ട്,” ആർട്ടെറ്റ കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.