റോബർട്ട് ലെവൻഡോവ്സ്കിയെ വിട്ടയച്ചത് ബാഴ്സലോണയ്ക്ക് തിരിച്ചടിയായി; ആശങ്കയിൽ മാനേജ്‌മെന്റ്
തങ്ങളുടെ മുന്നേറ്റനിര താരം റോബർട്ട് ലെവൻഡോവ്സ്കിയെ ഫ്രീ ഏജന്റായി വിട്ടയച്ചതിൽ ബാഴ്സലോണ മാനേജ്‌മെന്റ് ഖേദിക്കുന്നതായി മാധ്യമ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ലെവൻഡോവ്സ്കിക്ക് പകരം മറ്റൊരു സ്‌ട്രൈക്കറെ വേഗത്തിൽ കണ്ടെത്താനാകുമെന്നായിരുന്നു ബാഴ്സലോണയുടെ പ്രതീക്ഷ. എന്നാൽ, അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ജൂലിയൻ അൽവാരസിനെ ടീമിലെത്തിക്കുന്നതിനുള്ള ചർച്ചകൾ ഇതുവരെ വിജയിച്ചിട്ടില്ല.
ലെവൻഡോവ്സ്കിയുമായുള്ള കരാർ ഒരു വർഷത്തേക്ക് കൂടി നീട്ടാമായിരുന്നുവെന്ന് ക്ലബ്ബ് ഇപ്പോൾ വിലയിരുത്തുന്നു.
അതേസമയം, പോളിഷ് താരമായ ലെവൻഡോവ്സ്കി ഇതുവരെ പുതിയ ക്ലബ്ബിൽ ചേർന്നിട്ടില്ല. എംഎൽഎസ് ക്ലബ്ബായ ചിക്കാഗോ ഫയറുമായി താരം കരാറിലെത്താൻ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

