close
ചൊവ്വാഴ്‌ച, മെയ്‌ 5
Advertisement

ആന്റണി ഗോർഡനെ സ്വന്തമാക്കാൻ ബയേൺ മ്യൂണിക്ക്; നീക്കങ്ങൾ സജീവമാക്കി ക്ലബ്ബുകൾ

ആന്റണി ഗോർഡനെ ടീമിലെത്തിക്കാൻ അഞ്ച് വർഷത്തെ കരാറുമായി ബയേൺ മ്യൂണിക്ക് രംഗത്ത്. സ്കൈ ജർമ്മനി ജേണലിസ്റ്റ് ഫ്ലോറിയൻ പ്ലെറ്റൻബെർഗ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഗോർഡനും അദ്ദേഹത്തിന്റെ പ്രതിനിധികൾക്കും ബയേൺ ഇതിനകം കൃത്യമായ കരാർ വിവരങ്ങൾ കൈമാറിക്കഴിഞ്ഞു.

എന്നാൽ, ഈ നീക്കത്തിൽ പ്രധാന തടസ്സം നിൽക്കുന്നത് ന്യൂകാസിൽ യുണൈറ്റഡാണ്. 25 വയസ്സുകാരനായ താരത്തിന് ഏകദേശം 86 ദശലക്ഷം യൂറോയാണ് ന്യൂകാസിൽ ആവശ്യപ്പെടുന്നത്. ഈ തുക നൽകാൻ ബയേൺ മ്യൂണിക്ക് തയ്യാറല്ല. ഇതേത്തുടർന്ന് സ്പോർട്ടിംഗ് ഡയറക്ടർമാരായ മാക്സ് എബർലും ക്രിസ്റ്റോഫ് ഫ്രോയിണ്ടും പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.

ബയേണിന്റെ മുന്നേറ്റനിരയെ കൂടുതൽ ശക്തമാക്കാനും ലൂയിസ് ഡിയാസിന് മികച്ച മത്സരം നൽകാനും ഗോർഡൻ അനുയോജ്യനാണെന്നാണ് ക്ലബ്ബിന്റെ വിലയിരുത്തൽ. പരിശീലകൻ വിൻസെന്റ് കോമ്പനിയും ഈ നീക്കത്തെ പിന്തുണയ്ക്കുന്നുണ്ട്.

Advertisement

ലിവർപൂളും ഗോർഡന്റെ പ്രതിനിധികളുമായി നേരത്തെ ബന്ധപ്പെട്ടിരുന്നു. അവിടുന്നും അനുകൂലമായ പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രീമിയർ ലീഗിലെ മറ്റ് ക്ലബ്ബുകളും താരത്തിനായി രംഗത്തുള്ളതിനാൽ ഗോർഡനായുള്ള മത്സരം കടുപ്പമാകും.

ഈ സീസണിൽ ന്യൂകാസിലിനായി എല്ലാ മത്സരങ്ങളിലുമായി 46 തവണ കളത്തിലിറങ്ങിയ ഗോർഡൻ 17 ഗോളുകളും 5 അസിസ്റ്റുകളും നേടിയിട്ടുണ്ട്. പ്രീമിയർ ലീഗിലെ മികച്ച മുന്നേറ്റനിര താരങ്ങളിൽ ഒരാളായി മാറിയ ഗോർഡന്റെ കരാർ 2030 വരെ നീണ്ടുനിൽക്കുന്നതിനാൽ, താരത്തെ വിട്ടുനൽകുന്ന കാര്യത്തിൽ കടുപ്പമേറിയ നിലപാടാണ് ന്യൂകാസിൽ സ്വീകരിക്കുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.