ഹോസെ മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക്: ബെൻഫിക്ക പുതിയ പരിശീലകനെ തേടുന്നു
ഹോസെ മൗറീഞ്ഞോ റയൽ മാഡ്രിഡിലേക്ക് മാറാൻ ഒരുങ്ങുന്നതോടെ, ബെൻഫിക്ക പ്രസിഡന്റ് റൂയി കോസ്റ്റ വിദേശ പരിശീലകരുടെ പട്ടിക തയ്യാറാക്കിത്തുടങ്ങി.
റെക്കോർഡ് റിപ്പോർട്ട് അനുസരിച്ച്, സാവി, അന്റോണി ഇറോള, തിയാഗോ മോത്ത എന്നിവരെയാണ് ബെൻഫിക്കയുടെ പുതിയ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.
ഈ സീസണോടെ അന്റോണി ഇറോള ബോൺമൗത്ത് വിടും. പ്രീമിയർ ലീഗിലെ ശ്രദ്ധേയമായ പ്രകടനത്തിലൂടെ മികച്ച തന്ത്രജ്ഞൻ എന്ന നിലയിൽ ശ്രദ്ധേയനായ അദ്ദേഹത്തെ ബയർ ലെവർകൂസനും നിരീക്ഷിക്കുന്നുണ്ട്.
2024-ൽ ബാഴ്സലോണയിൽ നിന്ന് പുറത്തായതിന് ശേഷം സാവി മറ്റൊരു ക്ലബ്ബിനെയും പരിശീലിപ്പിച്ചിട്ടില്ല. പരിശീലക കുപ്പായത്തിലേക്ക് മടങ്ങിയെത്താൻ ഈ മുൻ ഇതിഹാസ താരം താല്പര്യപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കഴിഞ്ഞ വർഷം യുവന്റസിൽ നിന്ന് പുറത്തായ തിയാഗോ മോത്തയും ഇപ്പോൾ നാപ്പോളിയുടെ പരിഗണനയിലുണ്ട്.

