close
തിങ്കളാഴ്‌ച, മെയ്‌ 25
Advertisement

പ്രീമിയർ ലീഗിൽ ചരിത്രം കുറിച്ച് ബ്രൂണോ ഫെർണാണ്ടസ്; അസിസ്റ്റുകളുടെ എണ്ണത്തിൽ പുതിയ റെക്കോർഡ്

ബ്രൈറ്റണെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മത്സരത്തിനിടെ പ്രീമിയർ ലീഗിലെ ഒരു സീസണിൽ ഏറ്റവും കൂടുതൽ അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡ് ബ്രൂണോ ഫെർണാണ്ടസ് സ്വന്തമാക്കി. 21 അസിസ്റ്റുകൾ തികച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ക്യാപ്റ്റൻ ഈ ചരിത്രനേട്ടത്തിൽ എത്തിയത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്രൂണോ എടുത്ത കോർണർ കിക്ക് പാട്രിക് ഡോർഗു ഗോളാക്കി മാറ്റിയതോടെയാണ് താരം ചരിത്രപരമായ ഈ നേട്ടത്തിലെത്തിയത്. ഇതോടെ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഒരു സീസണിൽ 20 അസിസ്റ്റുകൾ എന്ന മുൻ റെക്കോർഡിനെ ബ്രൂണോ മറികടന്നു.

നേരത്തെ തിയറി ഹെൻറി (2002/03 സീസൺ – ആഴ്സണൽ), കെവിൻ ഡി ബ്രൂയ്നെ (2019/20 സീസൺ – മാഞ്ചസ്റ്റർ സിറ്റി) എന്നിവർക്കൊപ്പം റെക്കോർഡ് പങ്കിടുകയായിരുന്നു ബ്രൂണോ ഫെർണാണ്ടസ്. എന്നാൽ പുതിയ നേട്ടത്തോടെ പ്രീമിയർ ലീഗിൽ ഈ റെക്കോർഡ് സ്വന്തം പേരിലാക്കി താരം മാറി.

Advertisement


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.