close
തിങ്കളാഴ്‌ച, മെയ്‌ 4
Advertisement

സമ്മർ ട്രാൻസ്ഫർ വിൻഡോ: നോട്ടിംഗ്ഹാം ഫോറസ്റ്റ് താരം മുറില്ലോ ചെൽസിയുടെ നോട്ടപ്പൂട്ടിൽ

വരാനിരിക്കുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സജീവമായി ഇടപെടാൻ തയ്യാറെടുക്കുകയാണ് പ്രീമിയർ ലീഗ് ക്ലബ്ബായ ചെൽസി. നോട്ടിംഗ്ഹാം ഫോറസ്റ്റിന്റെ ഡിഫൻഡർ മുറില്ലോയെ ടീമിലെത്തിക്കാൻ ക്ലബ്ബ് പദ്ധതിയിടുന്നതായി ‘ദ ഗാർഡിയൻ’ റിപ്പോർട്ട് ചെയ്യുന്നു.

ഈ സീസണിൽ മികച്ച പ്രകടനമാണ് ബ്രസീലിയൻ സെന്റർ-ബാക്കായ മുറില്ലോ കാഴ്ചവെക്കുന്നത്. ടീമിന്റെ പ്രതിരോധ നിരയെ കൂടുതൽ ശക്തമാക്കാൻ ഇദ്ദേഹം മികച്ചൊരു ഓപ്ഷനാണെന്നാണ് ചെൽസിയുടെ വിലയിരുത്തൽ.

പ്രതിരോധ നിരയിൽ മാറ്റങ്ങൾ ലക്ഷ്യമിടുന്ന ചെൽസി, ബ്രൈറ്റണിന്റെ ജാൻ പോൾ വാൻ ഹെക്കെയെ പരിഗണിക്കുന്നതായും വാർത്തകളുണ്ട്.

Advertisement

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ സാധിച്ചില്ലെങ്കിൽ ടീമിൽ വലിയ തോതിലുള്ള അഴിച്ചുപണികൾക്കാണ് ക്ലബ്ബ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി സീസൺ അവസാനിക്കുന്നതോടെ ടീമിലെത്തിക്കേണ്ട പ്രധാന താരങ്ങളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ചെൽസി അധികൃതർ.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.