എഫ്‌എ കപ്പ് ഫൈനലിൽ ചെൽസി; ലീഡ്‌സ് യുണൈറ്റഡിനെ തോൽപ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്
ലീഡ്‌സ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ചെൽസി എഫ്‌എ കപ്പ് ഫൈനലിലേക്ക് മുന്നേറി.
ആദ്യ പകുതിയിലായിരുന്നു ചെൽസിയുടെ വിജയഗോൾ പിറന്നത്. വലതുവശത്ത് നിന്ന് പെഡ്രോ നെറ്റോ നൽകിയ ക്രോസ് എൻസോ ഫെർണാണ്ടസ് ഹെഡറിലൂടെ ലീഡ്‌സ് വലയിലെത്തിക്കുകയായിരുന്നു.
എങ്കിലും മത്സരത്തിൽ ചെൽസിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത് ഗോൾകീപ്പർ റോബർട്ട് സാഞ്ചസ് ആയിരുന്നു. ലീഡ്‌സിന്റെ ശക്തമായ മുന്നേറ്റങ്ങളെ തടയാൻ നിരവധി മികച്ച സേവുകളാണ് അദ്ദേഹം നടത്തിയത്.
എഫ്‌എ കപ്പ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ചെൽസിയുടെ എതിരാളികൾ. പ്രീമിയർ ലീഗ് സീസൺ അവസാനിക്കുന്നതിന് ഒരാഴ്ച മുൻപ്, മെയ് 16 ശനിയാഴ്ച വെംബ്ലി സ്റ്റേഡിയത്തിലാണ് ഫൈനൽ മത്സരം നടക്കുക.

