close
വ്യാഴാഴ്‌ച, ജൂൺ 25
Advertisement

ചെൽസി ഫുട്ബോൾ ക്ലബ്ബ് എഐ പ്ലാറ്റ്‌ഫോമായ ലെഗോറയുമായി പങ്കാളിത്തത്തിൽ

നിയമ വിദഗ്ധർക്കായി രൂപകൽപ്പന ചെയ്ത ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്ലാറ്റ്‌ഫോമായ ലെഗോറയുമായി (Legora) ചെൽസി പുതിയൊരു കരാറിൽ ഏർപ്പെട്ടു. വരും വർഷങ്ങളിൽ നീണ്ടുനിൽക്കുന്നതാണ് ഈ പങ്കാളിത്തം.

ചെൽസിയുടെ പുരുഷ, വനിതാ ടീമുകളുടെയും അക്കാദമി ടീമുകളുടെയും പരിശീലന ജേഴ്സിയുടെ സ്ലീവിൽ ഇനിമുതൽ ലെഗോറയുടെ ലോഗോ പതിപ്പിക്കും. കരാറിന്റെ ഭാഗമായാണ് ഈ നടപടി.

2023-ൽ സ്ഥാപിതമായ ലെഗോറ, ഗവേഷണം, രേഖകൾ പരിശോധിക്കൽ, കരട് തയ്യാറാക്കൽ തുടങ്ങിയ ജോലികളിൽ അഭിഭാഷകരെ സഹായിക്കുന്ന സേവനമാണ് നൽകുന്നത്.

Advertisement

ക്ലബ്ബിന്റെ ലീഗൽ ഡിപ്പാർട്ട്മെന്റ് ഇതിനകം തന്നെ കരാറുകൾ നിയന്ത്രിക്കുന്നതിനും ആന്തരിക പ്രവർത്തനങ്ങൾക്കുമായി ലെഗോറയുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.

“ലെഗോറയെ ക്ലബ്ബിന്റെ ഔദ്യോഗിക പങ്കാളിയായി സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. പ്രൊഫഷണലുകളെ അവരുടെ മികച്ച പ്രകടനം പുറത്തെടുക്കാൻ സഹായിക്കുന്ന ലെഗോറയുടെ സമീപനം ക്ലബ്ബിന്റെ മൂല്യങ്ങളോടും ലക്ഷ്യങ്ങളോടും ചേർന്നുനിൽക്കുന്നതാണ്. പരിശീലന കിറ്റുകളിൽ ലെഗോറയുടെ സാന്നിധ്യം ഉണ്ടാകുന്നത് തയ്യാറെടുപ്പുകളോടും വളർച്ചയോടുമുള്ള ഞങ്ങളുടെ കൂട്ടായ പ്രതിബദ്ധതയെയാണ് സൂചിപ്പിക്കുന്നത്,” ചെൽസിയുടെ ജനറൽ കൗൺസൽ റോബ് ഹാംബ്ലിൻ പറഞ്ഞു.

“മത്സരത്തിന് ഇറങ്ങുന്നതിന് മുൻപുള്ള തയ്യാറെടുപ്പുകളാണ് ഏറ്റവും മികച്ച ടീമുകളെ നിർമ്മിക്കുന്നത്. ചെൽസി എഫ്സിയും പ്രവർത്തിക്കുന്നത് അങ്ങനെയാണ്, ഞങ്ങളും അതുതന്നെയാണ് പിന്തുടരുന്നത്. ഈ പങ്കാളിത്തത്തിന്റെ അടിസ്ഥാനം അതാണ്,” ലെഗോറ സിഇഒയും സഹസ്ഥാപകനുമായ മാക്സ് ജുനെസ്ട്രാൻഡ് വ്യക്തമാക്കി.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.