close
ബുധനാഴ്‌ച, മെയ്‌ 6
Advertisement

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടിയില്ലെങ്കിൽ ചെൽസി താരങ്ങളുടെ വേതനം വെട്ടിക്കുറയ്ക്കും

അടുത്ത സീസണിലെ യുവേഫ ചാമ്പ്യൻസ് ലീഗ് (UEFA Champions League) യോഗ്യത നേടാൻ ചെൽസിക്ക് കഴിഞ്ഞില്ലെങ്കിൽ ടീമിലെ താരങ്ങളുടെ വേതനത്തിൽ വലിയ കുറവ് വരുത്തുമെന്ന് ‘ദ സൺ’ റിപ്പോർട്ട് ചെയ്യുന്നു.

പ്രീമിയർ ലീഗിൽ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിനോട് 3-1 എന്ന സ്കോറിന് ചെൽസി തോറ്റിരുന്നു. ഇതോടെ ലീഗ് ടേബിളിൽ ഒമ്പതാം സ്ഥാനത്തായ ചെൽസിക്ക് ആദ്യ അഞ്ചിൽ ഇടംപിടിക്കുക എന്നത് ഏറെക്കുറെ അസാധ്യമായിരിക്കുകയാണ്.

ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാനാവാത്ത പക്ഷം താരങ്ങളുടെ പ്രതിവാര വേതനത്തിൽ 30,000 മുതൽ 40,000 പൗണ്ട് വരെ കുറവ് വരുത്തുന്ന വ്യവസ്ഥകൾ കരാറിലുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിലൂടെ ഒരു താരത്തിന് പ്രതിവർഷം 2 ദശലക്ഷം പൗണ്ട് വരെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്.

Advertisement

ചാമ്പ്യൻസ് ലീഗ് യോഗ്യത നഷ്ടപ്പെടുന്നത് ക്ലബ്ബിന്റെ വരുമാനത്തെയും സാരമായി ബാധിക്കും. പ്രൈസ് മണി, ബ്രോഡ്കാസ്റ്റിങ്, വാണിജ്യ ബോണസുകൾ എന്നിവ വഴി ഈ സീസണിൽ മാത്രം ഏകദേശം 100 ദശലക്ഷം പൗണ്ടാണ് ചെൽസി നേടിയത്.

ചെൽസി ചാമ്പ്യൻസ് ലീഗിൽ യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടാൽ, താരങ്ങളുടെ ശമ്പള ഇനത്തിൽ മാത്രം ക്ലബ്ബിന് 50 ദശലക്ഷം പൗണ്ടിലധികം ലാഭിക്കാൻ സാധിക്കുമെന്നാണ് കണക്കുകൾ പറയുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.