ലോകകപ്പ് ഫുട്ബോൾ: ഏറ്റവും കൂടുതൽ തവണ ഓഫ്സൈഡായ താരങ്ങളുടെ പട്ടികയിൽ രണ്ടാമതായി ക്രിസ്റ്റ്യാനോ റൊണാൾഡോ
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകകപ്പ് ഫുട്ബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ ഓഫ്സൈഡ് കെണിയിൽ കുടുങ്ങിയ കളിക്കാരുടെ പട്ടികയിൽ രണ്ടാമതെത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ.
2026 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിൽ പോർച്ചുഗൽ കൊളംബിയയോട് സമനിലയിൽ (0-0) പിരിഞ്ഞു. മത്സരത്തിനിടെ പോർച്ചുഗൽ ക്യാപ്റ്റനും വെറ്ററൻ താരവുമായ റൊണാൾഡോ രണ്ട് തവണ ഓഫ്സൈഡായി.
ഇതോടെ ലോകകപ്പിലെ റൊണാൾഡോയുടെ ആകെ ഓഫ്സൈഡ് എണ്ണം 23 ആയി ഉയർന്നു. 25 തവണ ഓഫ്സൈഡായ മുൻ നെതർലൻഡ്സ് താരം റോബിൻ വാൻ പെഴ്‌സിയാണ് ഈ പട്ടികയിൽ ഒന്നാമത്. 22 തവണ ഓഫ്സൈഡായ ഫ്രാൻസിന്റെ തിയറി ഹെൻറിയാണ് റൊണാൾഡോയ്ക്ക് തൊട്ടുപിന്നിൽ ഉള്ളത്.
ലോകകപ്പിലെ റൊണാൾഡോയുടെ ഓഫ്സൈഡ് കണക്കുകൾ ഇങ്ങനെ:
- 2026 ലോകകപ്പ്: 4 ഓഫ്സൈഡുകൾ
- 2022 ലോകകപ്പ്: 7 ഓഫ്സൈഡുകൾ
- 2018 ലോകകപ്പ്: 1 ഓഫ്സൈഡ്
- 2014 ലോകകപ്പ്: 3 ഓഫ്സൈഡുകൾ
- 2010 ലോകകപ്പ്: 3 ഓഫ്സൈഡുകൾ
- 2006 ലോകകപ്പ്: 5 ഓഫ്സൈഡുകൾ

