close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

സാൽസ്‌ബർഗിന്റെ പുതിയ പരിശീലകനായി ഡാനി റോൾ ചുമതലയേറ്റു

സാൽസ്‌ബർഗിന്റെ പുതിയ ഹെഡ് കോച്ചായി ഡാനി റോളിനെ നിയമിച്ചതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അടുത്ത മൂന്ന് സീസണുകളിലേക്കാണ് ഡാനി റോൾ ക്ലബ്ബുമായി കരാർ ഒപ്പിട്ടിരിക്കുന്നത്.

ഡാനിയൽ ബെയ്‌ക്ലറിന് പകരമാണ് റേഞ്ചേഴ്‌സിന്റെ മുൻ മാനേജർ കൂടിയായ ഡാനി റോൾ ചുമതലയേൽക്കുന്നത്.

37 വയസ്സുള്ള ഈ ജർമ്മൻ പരിശീലകൻ നേരത്തെ ആർബി ലൈപ്‌സിഗ്, ബയേൺ മ്യൂണിക്ക്, ജർമ്മൻ ദേശീയ ടീം എന്നിവയിൽ ഹാൻസി ഫ്ലിക്കിന് കീഴിൽ അസിസ്റ്റന്റ് കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. 2023 മുതൽ 2025 വരെ ഷെഫീൽഡ് വെനസ്ഡേയിൽ ഹെഡ് കോച്ചായി അദ്ദേഹം ആദ്യത്തെ പ്രധാന പരിശീലക ദൗത്യം നിർവഹിച്ചു.

Advertisement

കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് ക്ലബ്ബായ റേഞ്ചേഴ്‌സിനെ അദ്ദേഹം പരിശീലിപ്പിച്ചിരുന്നു.

ഓസ്ട്രിയൻ ബുണ്ടസ്‌ലിഗയിൽ കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്താണ് സാൽസ്‌ബർഗ് ഫിനിഷ് ചെയ്തത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.