അറ്റലാന്റ താരം എഡേഴ്‌സനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ്; കരാർ അന്തിമഘട്ടത്തിൽ
അറ്റലാന്റയുടെ മിഡ്‌ഫീൽഡർ എഡേഴ്‌സനെ ടീമിലെത്തിക്കാനുള്ള നീക്കങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡ് ഊർജിതമാക്കിയതായി പ്രമുഖ ഫുട്ബോൾ മാധ്യമപ്രവർത്തകൻ ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.
അപ്രതീക്ഷിതമായ സംഭവവികാസങ്ങൾ ഒന്നും ഉണ്ടായില്ലെങ്കിൽ ഇരു ക്ലബ്ബുകളും തമ്മിലുള്ള കരാർ ഉടൻ തന്നെ പൂർത്തിയാകുമെന്ന് റൊമാനോ വ്യക്തമാക്കുന്നു.
നേരത്തെ റിപ്പോർട്ട് ചെയ്യപ്പെട്ട 50-55 ദശലക്ഷം പൗണ്ടിനേക്കാൾ കുറഞ്ഞ തുകയ്ക്കാണ് ഇടപാട് നടക്കുന്നത്. ഏകദേശം 34 ദശലക്ഷം പൗണ്ടായിരിക്കും ഈ കൈമാറ്റ തുക.
താരവുമായുള്ള വ്യക്തിപരമായ കരാറിന്റെ കാര്യത്തിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ലെന്നാണ് സൂചന. മറ്റ് ക്ലബ്ബുകളുമായുള്ള ചർച്ചകൾ താരം നിർത്തിവെച്ചിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ചേക്കേറാനാണ് താരം ഇപ്പോൾ മുൻഗണന നൽകുന്നത്.

