ലോകകപ്പ് ടീമിലേക്ക് പരിഗണന; അവധി റദ്ദാക്കി പരിശീലനം തുടരാൻ എമി ബുവേൻഡിയയോട് അർജന്റീന ഫുട്ബോൾ അസോസിയേഷൻ
TyC സ്പോർട്‌സ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അർജന്റീനയുടെ ലോകകപ്പ് ടീമിൽ ഇടംനേടാൻ ആസ്റ്റൺ വില്ല മിഡ്‌ഫീൽഡർ എമി ബുവേൻഡിയയ്ക്ക് അവസരം തെളിയുന്നു.
കോമോയുടെ താരമായ നിക്കോ പാസിന് മുട്ടിന് പരിക്കേറ്റതിനെത്തുടർന്ന് അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്ക നിലനിൽക്കുകയാണ്.
ഇതിനെത്തുടർന്ന്, അവധി റദ്ദാക്കി ഏതാനും ദിവസങ്ങൾ കൂടി പരിശീലനം തുടരാൻ അർജന്റീന ഫുട്ബോൾ അസോസിയേഷൻ ബുവേൻഡിയയോട് നിർദ്ദേശിച്ചു. നിക്കോ പാസിന് കളിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ബുവേൻഡിയ ആയിരിക്കും ടീമിൽ പകരക്കാരനായി എത്തുന്ന ആദ്യ താരം.
ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി മികച്ച സീസണാണ് ബുവേൻഡിയ കാഴ്ചവെച്ചത്. 54 മത്സരങ്ങളിൽ നിന്ന് 11 ഗോളുകളും ഒമ്പത് അസിസ്റ്റുകളും താരം സ്വന്തമാക്കി. യൂറോപ്പ ലീഗ് ഫൈനലിൽ ഫ്രീബർഗിനെതിരായ 3-0 വിജയത്തിൽ ഒരു ഗോളും ഒരു അസിസ്റ്റും ബുവേൻഡിയയുടെ വകയായിരുന്നു.

