പരിക്കിൽ നിന്ന് മോചിതനായി എമിലിയാനോ മാർട്ടിനെസ്; 2026 ലോകകപ്പിൽ കളിക്കും
അർജന്റീനയുടെ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ് പരിക്കിൽ നിന്ന് പൂർണ്ണമായി മുക്തനായി. 2026 ലോകകപ്പിൽ ടീമിനായി അദ്ദേഹം കളത്തിലിറങ്ങുമെന്ന് ഉറപ്പായി.
ഫബ്രിസിയോ റൊമാനോയുടെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഗോൾകീപ്പറെ അടിയന്തര വൈദ്യപരിശോധനകൾക്ക് വിധേയനാക്കിയിരുന്നു. പരിശോധനാ ഫലങ്ങൾ അനുകൂലമായതിനെത്തുടർന്ന് ടീമിനൊപ്പം പരിശീലനത്തിൽ തിരിച്ചെത്താൻ അർജന്റീനയുടെ മെഡിക്കൽ സംഘം താരത്തിന് അനുമതി നൽകി.
പരിക്കിനെത്തുടർന്ന് വരാനിരിക്കുന്ന മത്സരങ്ങളിൽ മാർട്ടിനെസിന്റെ പങ്കാളിത്തം സംശയത്തിലായിരുന്നു.
ജൂൺ 17-ന് പുലർച്ചെ 4:00 മണിക്ക് അൾജീരിയക്കെതിരെയാണ് ലോകകപ്പിലെ അർജന്റീനയുടെ ആദ്യ മത്സരം.

