close
വെള്ളിയാഴ്‌ച, ജൂൺ 12
Advertisement

ലോകകപ്പിനായി തയാറെടുത്ത് ഇംഗ്ലണ്ട് താരങ്ങൾ; മിയാമിയിൽ സെലിബ്രിറ്റി ബാർബറെ സന്ദർശിച്ച് താരങ്ങൾ

2026 ലോകകപ്പിനായുള്ള തയാറെടുപ്പുകൾക്കിടെ ലുക്കിലും ശ്രദ്ധ പതിപ്പിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ ടീം അംഗങ്ങൾ.

കോസ്റ്റാറിക്കയ്ക്കെതിരായ സൗഹൃദ മത്സരത്തിൽ 3-0ത്തിന് വിജയിച്ചതിന് പിന്നാലെ, ഇംഗ്ലീഷ് ടീമിലെ പല താരങ്ങളും മിയാമിയിലെ പ്രശസ്തമായ ഒരു ഹെയർ സലൂണിൽ എത്തിച്ചേർന്നു.

ലയണൽ മെസ്സിയുടെ ഉൾപ്പെടെയുള്ള പ്രമുഖ താരങ്ങളുടെ ഹെയർ സ്റ്റൈലിസ്റ്റായ ലൂയിസ് ആൻഡ്രെസ് റിവേറയാണ് ഇംഗ്ലണ്ട് താരങ്ങളെ തന്റെ സലൂണിൽ സ്വീകരിച്ചത്.

Advertisement

റിയൽ മാഡ്രിഡ് താരം ജൂഡ് ബെല്ലിംഗ്ഹാമുമായി അടുത്ത സൗഹൃദം പുലർത്തുന്ന റിവേറയാണ് ഈ സന്ദർശനത്തിന് ചുക്കാൻ പിടിച്ചത്. ബെല്ലിംഗ്ഹാം തന്നെയാണ് തന്റെ സഹതാരങ്ങൾക്കായി ഈ പ്രത്യേക കൂടിക്കാഴ്ച ഒരുക്കിയത്.

ജൂൺ 17-ന് ഡാലസിൽ വെച്ച് ക്രോയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പ് മത്സരങ്ങൾ ആരംഭിക്കുന്നത്. ഇതിന് മുന്നോടിയായി താരങ്ങൾ തങ്ങളുടെ രൂപഭാവങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തി.

മാർക്കസ് റാഷ്ഫോർഡ്, കോബി മെയ്‌നു, എബെറെച്ചി ഈസ്, റീസ് ജെയിംസ്, ഒല്ലി വാറ്റ്കിൻസ്, മാർക്ക് ഗുഹി, ബുകായോ സാക്ക, ജാറൽ ക്വാൻസ, നിക്കോ ഒറൈലി, ജോർദാൻ പിക്ക്ഫോർഡ്, എലിയട്ട് ആൻഡേഴ്സൺ തുടങ്ങിയവർ സലൂണിലെത്തി ഹെയർകട്ട് ചെയ്തു.

താരങ്ങൾക്ക് സേവനം നൽകാനായതിൽ വലിയ സന്തോഷം പ്രകടിപ്പിച്ച ബാർബർ ഇൻസ്റ്റാഗ്രാമിലൂടെ തന്റെ പ്രതികരണം പങ്കുവെച്ചു.

“എന്നെ വിളിച്ച് എന്റെ ഈ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് നന്ദി സഹോദരാ @judebellingham. സ്നേഹം,” എന്ന് അദ്ദേഹം കുറിച്ചു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.