close
ശനിയാഴ്‌ച, ഏപ്രിൽ 25
Advertisement

ഹാംസ്ട്രിങ് പരിക്ക്: ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനിച്ചു എസ്റ്റേവാ വില്ല്യൻ

ബ്രസീലിയൻ മാധ്യമമായ ഗ്ലോബോ എസ്പോർട്ടെയുടെ റിപ്പോർട്ടുകൾ പ്രകാരം, ഹാംസ്ട്രിങ് പരിക്കേറ്റ എസ്റ്റേവാ വില്ല്യൻ ശസ്ത്രക്രിയ വേണ്ടെന്ന് തീരുമാനിച്ചു.

ചെൽസിയുമായി നടത്തിയ ചർച്ചകൾക്ക് ശേഷം 18 വയസ്സുകാരനായ താരം ബ്രസീലിലേക്ക് മടങ്ങി. അവിടെ വെച്ച് താരം കൺസർവേറ്റീവ് ചികിത്സാ രീതി ആരംഭിക്കും.

ഈ ചികിത്സാ രീതിയിലൂടെ വേഗത്തിൽ പരിക്ക് ഭേദമാക്കി ലോകകപ്പ് ടീമിൽ ഇടംനേടാനാണ് താരത്തിന്റെ ശ്രമം. ബ്രസീലിയൻ ദേശീയ ടീമിൽ താൻ ഭാഗമാകുമെന്ന പ്രതീക്ഷയിലാണ് ഈ ഫോർവേഡ്.

Advertisement

കഴിഞ്ഞ വാരാന്ത്യത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടെ പരിക്കേറ്റ എസ്റ്റേവായെ ഈ സീസണിലെ ബാക്കി മത്സരങ്ങളിൽ നിന്ന് ചെൽസി ഇതിനകം ഒഴിവാക്കിയിട്ടുണ്ട്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.