2026 ഫിഫ ലോകകപ്പ് റഫറിമാരുടെ പട്ടികയിൽ ജീൻ-ജാക്വസ് എൻഡാലയെ ഉൾപ്പെടുത്തിയില്ല
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നുള്ള റഫറി ജീൻ-ജാക്വസ് എൻഡാല 2026 ഫിഫ ലോകകപ്പിൽ റഫറിമാരുടെ പട്ടികയിൽ ഉണ്ടാകില്ല. ഫിഫ പുറത്തുവിട്ട ഔദ്യോഗിക റഫറിമാരുടെ പട്ടികയിൽ നിന്ന് അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.
ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് (AFCON) ഫൈനൽ മത്സരത്തിലെ വിവാദപരമായ തീരുമാനങ്ങൾക്ക് പിന്നാലെയാണ് ഫിഫയുടെ ഈ തീരുമാനം. ആ മത്സരത്തിനിടെ സെനഗൽ താരങ്ങൾ പ്രതിഷേധ സൂചകമായി മൈതാനത്ത് നിന്ന് ഇറങ്ങിപ്പോയത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് കളി നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്തു. ഈ സംഭവങ്ങൾ ഫുട്ബോൾ ആരാധകർക്കിടയിലും മാധ്യമങ്ങളിലും ഫുട്ബോൾ അധികൃതർക്കിടയിലും വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

