2026 ഫിഫ ലോകകപ്പ് ഫുട്ബോളിൽ തുർക്കിക്കെതിരായ മത്സരത്തിൽ പരാഗ്വേയുടെ മത്യാസ് ഗലാർസ ആദ്യ ഗോൾ നേടി. അമേരിക്കയിലെ സാൻ ഫ്രാൻസിസ്കോ ബേ ഏരിയ സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ഡി മത്സരത്തിലാണ് ഗലാർസയുടെ ഗോൾ പിറന്നത്.
മറ്റൊരു മത്സരത്തിൽ ഹെയ്‌തിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ മുന്നേറി. രണ്ട് ഗോളുകൾ നേടിയ മാത്യൂസ് കുഞ്ഞയും ഒരു ഗോൾ നേടിയ വിനീഷ്യസ് ജൂനിയറുമാണ് ബ്രസീലിന് വിജയം സമ്മാനിച്ചത്. ഈ വിജയത്തോടെ ഗ്രൂപ്പ് സിയിൽ നാല് പോയിന്റുമായി ബ്രസീൽ ഒന്നാമതെത്തി. ഇതോടെ ഹെയ്‌തി ലോകകപ്പിൽ നിന്നും പുറത്തായി.
അതേസമയം, കാൽമുട്ടിനേറ്റ പരിക്കിനെത്തുടർന്ന് ഒരു മാസത്തിലേറെയായി ചികിത്സയിലുള്ള നെയ്മർ ഈ മത്സരങ്ങളിൽ കളിച്ചിരുന്നില്ല. പരിക്കിൽ നിന്നും പൂർണ്ണമുക്തനാകാത്തതിനാലാണ് താരം ടീമിനൊപ്പം ചേരാതിരുന്നത്.

