close
ശനിയാഴ്‌ച, മെയ്‌ 30
Advertisement

2026-ലെ ലോകകപ്പിനുള്ള അർജന്റീന ടീമിനെ പ്രഖ്യാപിച്ചു. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള 26 അംഗ ടീമിനെയാണ് പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ ജേതാക്കളായ ടീമിലെ 17 പേർ ഇത്തവണയും ടീമിലുണ്ട്. മെസ്സി അടക്കമുള്ള പല പ്രമുഖ താരങ്ങളും പരിക്കിന്റെ പിടിയിലാണെങ്കിലും അവർ ലോകകപ്പിന് മുൻപ് പൂർണ്ണ ആരോഗ്യവാന്മാരാകുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ സ്കലോണി.

ഇന്റർ മയാമി താരം ലയണൽ മെസ്സി തന്റെ ആറാം ലോകകപ്പിനാണ് തയ്യാറെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിനിടെ മെസ്സിക്ക് പേശീ സംബന്ധമായ അസ്വസ്ഥതകൾ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം ടീമിനൊപ്പം ചേരുമെന്ന് ഉറപ്പായിട്ടുണ്ട്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനെസ്, പ്രതിരോധ താരങ്ങളായ ക്രിസ്റ്റ്യൻ റൊമേറോ, നഹ്വെൽ മൊളിന, ഗോൺസാലോ മോണ്ടിയൽ എന്നിവർക്കും പരിക്കുകളുണ്ടെങ്കിലും ടീമിൽ ഇടംനേടിയിട്ടുണ്ട്.

കാനസസ് സിറ്റിയിലെ താവളത്തിലേക്ക് ശനിയാഴ്ച തിരിക്കുന്ന അർജന്റീന സംഘം ഹോണ്ടുറാസ്, ഐസ്‌ലൻഡ് എന്നിവരുമായി സൗഹൃദ മത്സരങ്ങളും കളിക്കും. ജൂൺ 16-ന് അൾജീരിയയുമായാണ് അർജന്റീനയുടെ ആദ്യ മത്സരം. ജോർദാൻ, ഓസ്ട്രിയ എന്നിവരും ഉൾപ്പെടുന്ന ഗ്രൂപ്പിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന മത്സരിക്കുന്നത്.

Advertisement

Read Also:  യൂണിറ്റി കപ്പ് സെമിഫൈനൽ: ജമൈക്കയോട് ഇന്ത്യക്ക് തോൽവി
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.