close
വെള്ളിയാഴ്‌ച, ജൂൺ 19
Advertisement

വേൾഡ് കപ്പ് ഫുട്ബോൾ ഗ്രൂപ്പ് എ മത്സരത്തിൽ മെക്സിക്കോയും ദക്ഷിണ കൊറിയയും തമ്മിലുള്ള പോരാട്ടത്തിൽ ഇരു ടീമുകളും തങ്ങളുടെ പ്ലേയിംഗ് ഇലവനിൽ നിർണായക മാറ്റങ്ങൾ വരുത്തി. മെക്സിക്കോ ടീമിൽ മൂന്ന് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായ സീസർ മോണ്ടെസിന് പകരം ക്യാപ്റ്റൻ എഡ്സൺ അൽവാരസ് പ്രതിരോധനിരയിലേക്ക് മാറി.

മെക്സിക്കൻ ടീമിൽ ഇസ്രയേൽ റെയസിന് പകരം ജോർജ് സാഞ്ചസും, അൽവാരോ ഫിഡാൽഗോയ്ക്ക് പകരം ലൂയിസ് റോമോയും അന്തിമ ഇലവനിൽ ഇടംപിടിച്ചു. കഴിഞ്ഞ കളിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഗോൾകീപ്പർ റൗൾ റേഞ്ചലിനെ തന്നെ മെക്സിക്കോ ഗോൾവല കാക്കാൻ നിലനിർത്തിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ കളിയിൽ മെക്സിക്കോ 2-0ത്തിന് വിജയിച്ചിരുന്നു.

ദക്ഷിണ കൊറിയൻ ടീമിൽ ഒരേയൊരു മാറ്റം മാത്രമാണ് വരുത്തിയിരിക്കുന്നത്. ലീ ടേ-സിയോക്കിന് പകരം കിം മൂൺ-ഹ്വാൻ ടീമിലെത്തി. ചെക്ക് റിപ്പബ്ലിക്കിനെതിരായ കഴിഞ്ഞ മത്സരത്തിൽ 2-1ന് വിജയിച്ച അതേ ടീമിനെ തന്നെ പരിശീലകൻ ഹോങ് മ്യുങ്-ബോ നിലനിർത്തുകയായിരുന്നു. ഇരുടീമുകളും മികച്ച ഫോമിൽ ആയതുകൊണ്ട് തന്നെ ഇന്നത്തെ മത്സരം വാശിയേറിയതാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

Advertisement

Read Also:  ഫിഫ ലോകകപ്പ് ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറം
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.