close
വെള്ളിയാഴ്‌ച, ജൂൺ 5
Advertisement

സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് അപ്രതീക്ഷിത തോൽവി; ഐവറി കോസ്റ്റിന് ജയം

ലോകകപ്പിന് മുന്നോടിയായി സ്വന്തം മണ്ണിൽ നടന്ന അന്താരാഷ്ട്ര സൗഹൃദ മത്സരത്തിൽ ഫ്രാൻസിന് അപ്രതീക്ഷിത തോൽവി. ഐവറി കോസ്റ്റിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് പരാജയപ്പെട്ടത്.

ആദ്യ പകുതിയുടെ അവസാന മിനിറ്റിൽ മാഞ്ചസ്റ്റർ സിറ്റി താരം റയാൻ ഷെർക്കി നേടിയ ഗോളിലൂടെ ഫ്രാൻസ് മത്സരത്തിൽ മുന്നിലെത്തിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ ഐവറി കോസ്റ്റ് ശക്തമായി തിരിച്ചുവന്നു.

സ്ട്രാസ്‌ബർഗിന്റെ ഗുവേല ഡൗ ഐവറി കോസ്റ്റിനായി ഗോൾ നേടി സമനില പിടിച്ചു. പിഎസ്ജി താരവും ഗുവേലയുടെ സഹോദരനുമായ ഡെസിരെ ഡൗ ബെഞ്ചിലിരിക്കെയാണ് ഈ ഗോൾ പിറന്നത്.

Advertisement

മത്സരത്തിന്റെ 82-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിങ്ങർ അമാദ് ഡിയാലോ വിജയഗോൾ നേടി ഐവറി കോസ്റ്റിന് അവിസ്മരണീയ ജയം സമ്മാനിച്ചു. ഫ്രഞ്ച് പ്രതിരോധത്തിലെ പിഴവ് മുതലെടുത്താണ് ഡിയാലോ ലക്ഷ്യം കണ്ടത്.

ലോകകപ്പിനായുള്ള തന്ത്രങ്ങൾ മെനയുന്ന ഫ്രാൻസ് ടീമിന് ഈ പരാജയം വലിയ ആശങ്കകളാണ് നൽകുന്നത്.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.