പ്രീമിയർ ലീഗിലേക്ക് തിരിച്ചുവരവിനൊരുങ്ങി തോമസ് ഫ്രാങ്ക്: ഫുൾഹാമിന്റെ പരിഗണനയിൽ
മുൻ ടോട്ടൻഹാം പരിശീലകൻ തോമസ് ഫ്രാങ്ക് വീണ്ടും പ്രീമിയർ ലീഗ് മാനേജ്‌മെന്റിലേക്ക് തിരിച്ചെത്താൻ സാധ്യതയേറുന്നു.
ടോക്ക് സ്‌പോർട്ട് മാധ്യമപ്രവർത്തകൻ അലക്സ് ക്രൂക്കിന്റെ റിപ്പോർട്ട് പ്രകാരം, ക്രേവൻ കോട്ടേജിൽ നിന്ന് മാർക്കോ സിൽവ പുറത്തുപോകാനുള്ള സാധ്യതകൾ വർധിച്ചതോടെ, അദ്ദേഹത്തിന് പകരക്കാരനായി ഡാനിഷ് പരിശീലകനെ നിയമിക്കാൻ ഫുൾഹാം ഗൗരവമായി ആലോചിക്കുന്നു.
പരിഗണനയിലുള്ള പ്രധാന പേരുകളിൽ ഒന്നായി തോമസ് ഫ്രാങ്ക് മാറി കഴിഞ്ഞു. ബ്രെന്റ്‌ഫോർഡിലെ കാലയളവിൽ മികച്ചൊരു പ്രതിച്ഛായ കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ക്ലബ്ബിനെ പ്രീമിയർ ലീഗിലേക്ക് ഉയർത്താനും, മികച്ചൊരു ടീമായി നിലനിർത്താനും അദ്ദേഹത്തിന് കഴിഞ്ഞു. കളിക്കാരെ വളർത്തിയെടുക്കുന്നതിലും ആകർഷകമായ ഫുട്ബോൾ ശൈലി നടപ്പിലാക്കുന്നതിലും അദ്ദേഹം കാണിച്ച മികവ് ഇംഗ്ലീഷ് ഫുട്ബോളിൽ വലിയ പ്രശംസ നേടിയിട്ടുണ്ട്.

