close
ഞായറാഴ്‌ച, മെയ്‌ 17
Advertisement

ലിവർപൂളിലെ നിലവിലെ സാഹചര്യത്തിൽ വിമർശനവുമായി ഗാരി നെവിൽ

ലിവർപൂളിനെക്കുറിച്ച് മുഹമ്മദ് സല നടത്തിയ സമീപകാല പരാമർശങ്ങളെ വിമർശിച്ച് മുൻ താരവും ഫുട്ബോൾ നിരീക്ഷകനുമായ ഗാരി നെവിൽ രംഗത്ത്.

ഈ സീസണിൽ ലിവർപൂൾ നേരിടുന്ന തിരിച്ചടികളെക്കുറിച്ച് സല തുറന്നടിച്ചു. ആസ്റ്റൺ വില്ലയോട് 4-2 എന്ന സ്കോറിന് തോറ്റതിന് പിന്നാലെ പ്രീമിയർ ലീഗിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ലിവർപൂൾ.

ഈ സീസൺ അവസാനത്തോടെ ആൻഫീൽഡ് വിടാനൊരുങ്ങുന്ന സല, ടീം പഴയ ‘ഹെവി മെറ്റൽ’ ഫുട്ബോൾ ശൈലിയിലേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ടു. ഒപ്പം ടീമിന്റെ നിലവിലെ പോക്ക് ശരിയായ ദിശയിലാണോ എന്നതിൽ താരം സംശയം പ്രകടിപ്പിക്കുകയും ചെയ്തു.

Advertisement

“മുറിയിൽ ബോംബ് വെച്ചിട്ട് അദ്ദേഹം ഇറങ്ങിപ്പോവുകയാണ്. മുഹമ്മദ് സല അത്ര സന്തോഷത്തിലല്ല,” നെവിൽ അഭിപ്രായപ്പെട്ടു.

“ഇതൊരു നല്ല പ്രവണതയല്ല. അദ്ദേഹം മാഞ്ചസ്റ്റർ യുണൈറ്റഡ് താരമാണെങ്കിൽ ഞാൻ തീർച്ചയായും ദേഷ്യപ്പെട്ടേനെ. എന്നാൽ ഇത്രയും വലിയ താരത്തെ നിശബ്ദനാക്കാൻ ആർക്കും കഴിയില്ല. തങ്ങൾക്ക് പറയാനുള്ളത് അവർ പറയുക തന്നെ ചെയ്യും, പ്രത്യേകിച്ചും നിങ്ങൾ കേൾക്കാൻ ആഗ്രഹിക്കാത്ത സമയത്തായിരിക്കും അത് അവർ പറയുക.”

“സലയുടെ ഈ പരാമർശം ലിവർപൂൾ പരിശീലകൻ ആർനെ സ്ലോട്ടിന് ഒട്ടും സ്വീകാര്യമാകില്ല. എങ്കിലും ഈ സീസൺ പൂർത്തിയാക്കി ടീമിൽ മാറ്റങ്ങൾ വരുത്തി പുതിയൊരു തുടക്കത്തിന് ശ്രമിക്കാനായിരിക്കും അദ്ദേഹം ഇപ്പോൾ ആഗ്രഹിക്കുന്നത്,” എന്നും നെവിൽ കൂട്ടിച്ചേർത്തു.


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.