ലോകകപ്പ്: ആരാധകർക്ക് സൗജന്യ യാത്രാ സൗകര്യമൊരുക്കി ജർമ്മൻ താരങ്ങൾ
ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തിന് എത്തുന്ന ആരാധകർക്കായി സൗജന്യ യാത്രാ സൗകര്യം ഒരുക്കി ജർമ്മൻ ദേശീയ ഫുട്ബോൾ ടീം അംഗങ്ങൾ.
ജൂൺ 25-ന് ഇക്വഡോറിനെതിരെയാണ് ജർമ്മനിയുടെ മത്സരം നടക്കുന്നത്. ന്യൂയോർക്ക് നഗരത്തിൽ നിന്ന് മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലേക്കുള്ള ഉയർന്ന യാത്രാ ചെലവ് ടൂർണമെന്റിന് മുന്നോടിയായി വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.
നിലവിൽ ഒരു ബസ് ടിക്കറ്റിന് 20 ഡോളറാണ് നിരക്ക്. സാധാരണയായി 12.90 യൂറോ മാത്രം ചിലവ് വരുന്ന ട്രെയിൻ യാത്രയ്ക്ക് ഇപ്പോൾ 98 ഡോളറാണ് ആരാധകർ നൽകേണ്ടി വരുന്നത്.
ഈ സാഹചര്യത്തിലാണ് ആരാധകരുടെ സാമ്പത്തിക ബാധ്യത കുറയ്ക്കുന്നതിനായി ജൂലിയൻ നാഗൽസ്മാന്റെ ടീമിലെ മുതിർന്ന താരങ്ങൾ കൈകോർത്തത്. ക്യാപ്റ്റൻ ജോഷ്വ കിമ്മിഷിന്റെ നേതൃത്വത്തിലുള്ള സംഘം യാത്രാ ചെലവിന്റെ ഒരു ഭാഗം വഹിക്കാൻ തീരുമാനിക്കുകയായിരുന്നു.
🏆 Try out Football Xtra – FIFA World Cup edition. Your best second screen for watching World Cup matches 📺

