റയൽ മാഡ്രിഡ് പരിശീലകനായി മൗറീഞ്ഞോ വന്നാലും ആശങ്കയില്ലെന്ന് ഹാൻസി ഫ്ലിക്ക്
അടുത്ത സീസണിൽ റയൽ മാഡ്രിഡിന്റെ പരിശീലകനായി ജോസ് മൗറീഞ്ഞോ എത്തിയേക്കുമെന്ന വാർത്തകളിൽ ആശങ്കപ്പെടാതെ ബാഴ്സലോണ പരിശീലകൻ ഹാൻസി ഫ്ലിക്ക്. റയൽ മാഡ്രിഡ് പരിശീലകസ്ഥാനത്തേക്ക് മൗറീഞ്ഞോയെത്തുന്നത് ഫ്ലിക്കിനെ ഒട്ടും അലട്ടുന്നില്ല.
“തീർച്ചയായും, മൗറീഞ്ഞോയെ നേരിടാൻ ഞാൻ തയ്യാറാണ്. എന്തുകൊണ്ട് പാടില്ല? അദ്ദേഹം മറ്റ് പരിശീലകരെപ്പോലെ ഒരാൾ മാത്രമാണ്, ആരെ നേരിടാനും ഞാൻ എപ്പോഴും സജ്ജമാണ്,” ജർമ്മൻ പരിശീലകനായ ഫ്ലിക്ക് വ്യക്തമാക്കി.
ഈ സീസണിൽ കിരീടങ്ങളൊന്നും നേടാനാകാതെയും ആഭ്യന്തര പ്രതിസന്ധികളിലും അകപ്പെട്ട റയൽ മാഡ്രിഡിനെ കരകയറ്റാൻ ഏറ്റവും അനുയോജ്യനായ വ്യക്തിയായി മൗറീഞ്ഞോയെ ക്ലബ്ബ് കാണുന്നു.
മറുവശത്ത്, ബാഴ്സലോണയെ തുടർച്ചയായി രണ്ട് തവണ ലാ ലിഗ ചാമ്പ്യന്മാരാക്കിയ ഹാൻസി ഫ്ലിക്ക് ടീമിൽ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. എൽ ക്ലാസിക്കോ മത്സരങ്ങളിലും ബാഴ്സയുടെ ആധിപത്യം ഉറപ്പിക്കാൻ ഫ്ലിക്കിന് സാധിച്ചിട്ടുണ്ട്.

