റയൽ മാഡ്രിഡിലെ പരാജയം; വെളിപ്പെടുത്തലുമായി ഈഡൻ ഹസാർഡ്
റയൽ മാഡ്രിഡിലെ തന്റെ കരിയറിനെക്കുറിച്ചും ക്ലബ്ബിൽ വിജയിക്കാൻ കഴിയാതെ പോയതിനെക്കുറിച്ചും മുൻ താരം ഈഡൻ ഹസാർഡ് അടുത്തിടെ മനസ്സ് തുറന്നു.
പുതിയ അഭിമുഖത്തിലാണ് റയൽ മാഡ്രിഡിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ അണിഞ്ഞിരുന്ന 7-ാം നമ്പർ ജേഴ്സിയല്ല, മറിച്ച് ലൂക്കാ മോഡ്രിച്ചിന്റെ 10-ാം നമ്പർ ജേഴ്സിയാണ് താൻ ആഗ്രഹിച്ചിരുന്നതെന്ന് ഹസാർഡ് വെളിപ്പെടുത്തിയത്.
“എനിക്ക് 7-ാം നമ്പർ ജേഴ്സി വേണ്ടായിരുന്നു,” ഹസാർഡ് പറഞ്ഞു.
“ലൂക്കാ മോഡ്രിച്ചിന്റെ 10-ാം നമ്പർ ജേഴ്സിയായിരുന്നു എന്റെ ലക്ഷ്യം. അദ്ദേഹം അത് എനിക്ക് വിട്ടുനൽകുമെന്നാണ് ഞാൻ കരുതിയത്, എന്നാൽ അദ്ദേഹം അതിന് തയ്യാറായില്ല.”
റയൽ മാഡ്രിഡിൽ പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ ഹസാർഡ്, ക്ലബ്ബ് വിട്ടതിന് പിന്നാലെ ഫുട്ബോളിൽ നിന്ന് വിരമിക്കുകയും ചെയ്തു.

