close
ബുധനാഴ്‌ച, മെയ്‌ 13
Advertisement


Telegram Channel


Join Now

WhatsApp Channel


Join Now

ഞായറാഴ്ച നടക്കാനിരിക്കുന്ന എൽ ക്ലാസിക്കോ മത്സരത്തിൽ നിന്ന് റയൽ മാഡ്രിഡ് താരം ഫെഡറിക്കോ വാൽവെർദെ പുറത്തായി. തലയ്ക്കേറ്റ പരിക്കിനെത്തുടർന്നാണ് താരം കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്. സഹതാരം ഓറേലിയൻ ചൗമേനിയുമായി വാൽവെർദെയ്ക്ക് അടിപിടി ഉണ്ടായെന്നും, അതിനെത്തുടർന്നാണ് പരിക്കേറ്റതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ഓറേലിയൻ ചൗമേനിയുമായുള്ള പ്രശ്നങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളിൽ വിശദീകരണവുമായി ഫെഡറിക്കോ വാൽവെർദെ.

ഈ വിഷയത്തിൽ ക്ലബ്ബ് ഇരുവർക്കുമെതിരെ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ആരും ആരെയും മർദ്ദിച്ചിട്ടില്ലെന്നാണ് വാൽവെർദെയുടെ വാദം. തലയ്ക്ക് പരിക്കേറ്റതായി (cranioencephalic trauma) റയൽ മാഡ്രിഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

Advertisement

ഇതും വായിക്കുക: Lionel Messi Kolkata disaster takes wild turn as organiser vows to ‘expose everyone’ after TMC’s elections defeat

വാൽവെർദെയുടെ ഔദ്യോഗിക പ്രസ്താവന ഇങ്ങനെ-

“പരിശീലനത്തിനിടെയുണ്ടായ ഒരു സംഭവത്തിൽ സഹതാരവുമായി എനിക്ക് ചെറിയൊരു തർക്കമുണ്ടായി. മത്സരത്തിരക്കും നിരാശയും എല്ലാം വലുതാക്കി കാണിക്കാൻ കാരണമായി.”

“സാധാരണ ഡ്രസ്സിംഗ് റൂമുകളിൽ ഇത്തരം കാര്യങ്ങൾ നടക്കാറുണ്ട്, അത് അവിടം കൊണ്ട് അവസാനിക്കുകയും ചെയ്യും. എന്നാൽ കാര്യങ്ങൾ ഊതിപ്പെരുപ്പിച്ച് പുറത്തുവിട്ടതിന് പിന്നിൽ ആരോ പ്രവർത്തിക്കുന്നുണ്ട്. കിരീടങ്ങളില്ലാത്ത ഒരു സീസണിലൂടെ കടന്നുപോകുമ്പോൾ റയൽ മാഡ്രിഡ് എപ്പോഴും ചർച്ചാവിഷയമാകാറുണ്ട്, കാര്യങ്ങൾ കൂടുതൽ വഷളാക്കാനാണ് ശ്രമം.”

Read Also:  ഐഎസ്എൽ: കരുത്താർന്ന മുഹമ്മദൻ എസ്‌സിയെ നേരിടാൻ ഒരുങ്ങി ബ്ലാസ്റ്റേഴ്‌സ്

“ഇന്നും ഞങ്ങൾക്ക് തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായി. തർക്കത്തിനിടെ അബദ്ധത്തിൽ ഞാൻ ഒരു ടേബിളിൽ ഇടിക്കുകയും നെറ്റിയിൽ ചെറിയ മുറിവേൽക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നു.”

“എന്റെ സഹതാരം എന്നെ ആക്രമിച്ചിട്ടില്ല, ഞാനും അദ്ദേഹത്തെ ആക്രമിച്ചിട്ടില്ല. ഞങ്ങൾ തമ്മിൽ അടിപിടി ഉണ്ടായെന്ന് വിശ്വസിക്കാനാണ് എല്ലാവർക്കും താൽപ്പര്യമെന്ന് എനിക്കറിയാം, എന്നാൽ അത് സത്യമല്ല.”

“സീസണിന്റെ അവസാനത്തിൽ എത്തിനിൽക്കുമ്പോൾ എല്ലാവരും വലിയ സമ്മർദ്ദത്തിലാണ്. ആ നിരാശയും ദേഷ്യവുമാണ് സഹതാരവുമായുള്ള വാഗ്വാദത്തിൽ കലാശിച്ചത്.”

“ഞാൻ ഖേദം പ്രകടിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ എനിക്ക് വലിയ വിഷമമുണ്ട്. റയൽ മാഡ്രിഡ് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യമാണ്, അതിനാൽ തന്നെ ഇതൊന്നും എന്നെ ബാധിക്കാതെ പോകുന്നില്ല. ഈ ചെറിയ സംഭവത്തെ വലുതാക്കി കാട്ടി എന്റെ പ്രതിച്ഛായ തകർക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. ഗ്രൗണ്ടിന് പുറത്ത് ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നമുണ്ടായാലും കളിക്കളത്തിൽ ഞങ്ങൾ ഒന്നായിരിക്കും. അദ്ദേഹത്തെ സംരക്ഷിക്കേണ്ടി വന്നാൽ ഞാൻ ആദ്യമുണ്ടാകും.”

“സീസൺ കഴിയുന്നത് വരെ ഞാൻ ഒന്നും പറയാൻ ആഗ്രഹിച്ചിരുന്നില്ല. ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്തായതിന്റെ നിരാശയിലായിരുന്നു ഞാൻ. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇടുന്നതിനേക്കാൾ ഗ്രൗണ്ടിൽ കളിച്ച് കാണിക്കാനായിരുന്നു താല്പര്യം. പരിക്കിനെത്തുടർന്ന് അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയാത്തതിൽ എനിക്ക് വലിയ വിഷമമുണ്ട്. ക്ലബ്ബിന്റെ ഏത് തീരുമാനത്തോടും സഹകരിക്കാൻ ഞാൻ തയ്യാറാണ്. നന്ദി.”

Read Also:  വെസ്റ്റ് ഹാമിനെ തോൽപ്പിച്ചു; 22 വർഷത്തിന് ശേഷം പ്രീമിയർ ലീഗ് കിരീടത്തിനരികെ ആഴ്‌സണൽ


Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.