close
ഞായറാഴ്‌ച, ജൂൺ 28
Advertisement

ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശം കന്യാകുമാരി ജില്ലയിലെ തീരദേശ ഗ്രാമങ്ങളെ ആവേശത്തിലാഴ്ത്തിയിരിക്കുകയാണ്. തൂത്തൂർ മേഖലയിലെ എട്ടു ഗ്രാമങ്ങൾ ലോകകപ്പിന്റെ വരവോടെ ഫുട്ബോൾ ലഹരിയിലാണ്. പ്രിയപ്പെട്ട താരങ്ങളുടെ വലിയ കട്ടൗട്ടുകളും ചർച്ചകളും കൊണ്ട് ഈ തീരദേശം ഇപ്പോൾ ഒരു ഫുട്ബോൾ സ്റ്റേഡിയം പോലെ സജീവമാണ്.

ഇരയുമന്തുറൈ, പൂന്തുറൈ, തൂത്തൂർ, ചിന്നത്തുറൈ, ഇരവിപുത്തൻതുറൈ, വള്ളവിള, മാർത്താണ്ഡൻതുറൈ, നീരോടി എന്നീ ഗ്രാമങ്ങൾ ഉൾപ്പെട്ടതാണ് ഈ മേഖല. മീൻപിടുത്തം ഉപജീവനമാർഗ്ഗമാണെങ്കിലും ഇവിടുത്തെ ജനങ്ങൾക്ക് ഫുട്ബോൾ ശ്വാസം പോലെയാണ്. ആബാലവൃദ്ധം ജനങ്ങളും ഫുട്ബോൾ ജേഴ്സി അണിഞ്ഞു നടക്കുന്ന കാഴ്ചയാണ് ഇവിടെയുള്ളത്. മൈക്കൽ റെജിൻ, മൈക്കൽ സൂസൈരാജ് തുടങ്ങിയ മികച്ച ഫുട്ബോൾ താരങ്ങളെ വളർത്തിയെടുത്ത മണ്ണുകൂടിയാണിത്. പെൺകുട്ടികൾക്കും ഇവിടെ പ്രത്യേക ഫുട്ബോൾ ടീമുകളുണ്ട്.

ലഹരിയിൽ നിന്നും മൊബൈൽ അഡിക്ഷനിൽ നിന്നും യുവാക്കളെ അകറ്റി നിർത്താൻ ഫുട്ബോൾ വലിയൊരു പങ്കുവഹിക്കുന്നുണ്ടെന്ന് നാട്ടുകാർ പറയുന്നു. കായിക നേട്ടങ്ങളിലൂടെ റെയിൽവേ, ഇൻകം ടാക്സ് തുടങ്ങിയ മേഖലകളിൽ പലർക്കും ജോലി ലഭിച്ചിട്ടുണ്ടെങ്കിലും, തമിഴ്നാട് സർക്കാരിന്റെ സ്പോർട്സ് ക്വാട്ടയിൽ കൂടുതൽ അവസരങ്ങൾ വേണമെന്ന ആവശ്യം ഇവർ ശക്തമായി ഉന്നയിക്കുന്നു. കത്തോലിക്കാ സഭയുടെ പിന്തുണയും പ്രോത്സാഹനവുമാണ് ഈ തീരപ്രദേശത്ത് ഫുട്ബോൾ സംസ്കാരം ഇത്രയേറെ വളരാൻ കാരണമെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

Advertisement

Read Also:  അർജന്റീനയ്ക്കെതിരായ മത്സരത്തിന് മുന്നോടിയായി മുന്നറിയിപ്പുമായി വോസിഞ്ഞ; ആരെയും നേരിടാൻ തയ്യാറെന്ന് കേപ് വേർഡ് താരം
Share.

Latest ISL, MLS, Saudi, Indian, Premier, Champions League, Laliga, football live News, Transfers, Lineups, Schedules, And Complete Match Results.